ഷെഫാലിയുടെ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തിരുന്നു

ഷെഫാലി വർമ്മയുടെ ബാറ്റിം​ഗ്/ ട്വിറ്റർ
Last Updated :20 January 2024, 9:25 am IST

News Now

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റില്‍ ഇന്ത്യ സെമിയില്‍ കടന്നു. മലേഷ്യക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം മഴ മൂലം ഉപേക്ഷിച്ചെങ്കിലും, ഐസിസി റാങ്കിങ്ങിലെ മികച്ച സ്ഥാനമാണ് ഇന്ത്യയെ തുണച്ചത്.

മഴയും മോശം കാലാവസ്ഥയും മൂലം മത്സരം 15 ഓവറായി ചുരുക്കിയിരുന്നു. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ഷെഫാലി വര്‍മ്മയുടെ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തിരുന്നു. ഷെഫാലി 39 പന്തില്‍ 67 റണ്‍സെടുത്തു.

ജെമീമ റോഡ്രിഗസ് 29 പന്തില്‍ 47 റണ്‍സെടുത്തു. ക്യാപ്റ്റന്‍ സ്മൃതി മന്ഥാന 27 ഉം, റിച്ച ഘോഷ് ഏഴു പന്തില്‍ 21 റണ്‍സുമെടുത്തു. മറുപടി ബാറ്റിംഗ് ആരംഭിച്ച മലേഷ്യ രണ്ടു പന്തില്‍ ഒരു റണ്‍സെടുത്തപ്പോഴേക്കും വീണ്ടും മഴയെത്തി. തുടര്‍ന്ന് മത്സരം ഉപേക്ഷിക്കുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates