ഏകദിന മത്സരങ്ങള്‍ നയിച്ച ടോം ലാതത്തിന് പകരം മിച്ചല്‍ സാന്റ്‌നറാണ് ട്വന്റി20യില്‍  കീവിസിനെ നയിക്കുക

ഫയല്‍ ചിത്രം
Last Updated :20 January 2024, 9:16 am IST

News Now

റാഞ്ചി: ഇന്ത്യ-ന്യൂസിലന്‍ഡ് ട്വന്റി 20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. റാഞ്ചിയില്‍ വൈകീട്ട് ഏഴിനാണ് മത്സരം. ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. 

ഏകദിന പരമ്പര തൂത്തുവാരിയതിന്റെ ആത്മവിശ്വാസവുമായാണ് ഇന്ത്യ ട്വന്റി 20 പരമ്പരയ്ക്കിറങ്ങുന്നത്. വിരാട് കോഹ്‌ലി, രോഹിത് ശര്‍മ്മ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി തുടങ്ങിയ സീനിയര്‍ താരങ്ങള്‍ക്ക് ഇന്ത്യ വിശ്രമം നല്‍കി.

വ്യക്തിപരമായ കാരണങ്ങളാല്‍ കെ എല്‍ രാഹുലും അക്‌സര്‍ പട്ടേലും പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനം തുടരുന്ന പൃഥ്വി ഷാ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. റിസര്‍വ് വിക്കറ്റ് കീപ്പറായി യുവതാരം ജിതേഷ് ശര്‍മ്മയും ടീമിലുണ്ട്.

ഏകദിന പരമ്പരയിലെ തോല്‍വിക്ക് തിരിച്ചടി നല്‍കുക ലക്ഷ്യമിട്ടാണ് കീവീസ് ഇറങ്ങുന്നത്. ഏകദിന മത്സരങ്ങള്‍ നയിച്ച ടോം ലാതത്തിന് പകരം മിച്ചല്‍ സാന്റ്‌നറാണ് ട്വന്റി20യില്‍  കീവിസിനെ നയിക്കുക. മുതിര്‍ന്ന താരങ്ങളായ കെയ്ന്‍ വില്യംസണും ടിം സൗത്തിയും ട്വന്റി 20യും കളിക്കുന്നില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates