
ടി20 ഒന്നാം റാങ്ക് തിരികെ പിടിച്ച് ഇന്ത്യ; വീണ്ടും തലപ്പത്ത്
നേരത്തെ 1,605 ദിവസം ഇന്ത്യ തലപ്പത്ത് തുടർന്നിരുന്നു

ദുബൈ: സിംബാബ്വെക്കെതിരായ പരമ്പര നേട്ടത്തിനു പിന്നാലെ ഐസിസി ടി20 റാങ്കിങിൽ ഒന്നാം സ്ഥാനം തിരികെ പിടിച്ച് ഇന്ത്യ. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-0ത്തിനു ഉറപ്പിച്ചതിനു പിന്നാലെയാണ് ഒന്നാം സ്ഥാനത്തേക്ക് ഇന്ത്യ വീണ്ടും ഉയർന്നത്.
16088 പോയിന്റുകളും 268 റേറ്റിങ് പോയിന്റുകളുമായാണ് ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചു കയറിയത്. ഇംഗ്ലണ്ടാണ് രണ്ടാമത്. അവര്‍ക്ക് 10186 പോയിന്റുകളും 268 റേറ്റിങ് പോയിന്റുകളും. ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, പാകിസ്ഥാന്, വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാന് എന്നിവരാണ് ആദ്യ പത്തിലുള്ളത്.
WHAT TO READ NEXT

വീണ്ടും വൈഭവ് ഷോ! രണ്ടാം ടി20 അര്‍ധ സെഞ്ച്വറി
ഇംഗ്ലണ്ടിനെതിരായ പരമ്പര 4-0ത്തിനു സമ്പൂർണമായി പരാജയപ്പെട്ടതിനു പിന്നാലെ 1,605 ദിവസം ഒന്നാം സ്ഥാനത്ത് തുടർന്നുള്ള ഇന്ത്യയുടെ ആധിപത്യം അവസാനിച്ചിരുന്നു. പിന്നാലെയാണ് ഇന്ത്യ സിംബാബ്വെ പര്യടനത്തിനു എത്തിയത്. തുടരെ രണ്ട് മത്സരങ്ങൾ ജയിച്ചതോടെയാണ് റാങ്കിങിൽ വീണ്ടും ഒന്നാം സ്ഥാനത്തെത്തിയത്.
ആദ്യ മത്സരത്തിൽ 7 വിക്കറ്റിനും രണ്ടാം മത്സരത്തിൽ 90 റൺസിനുമാണ് ഇന്ത്യ വിജയിച്ചത്. ബാറ്റിങിലും ബൗളിങിലും ഇന്ത്യ മികവിലേക്ക് മടങ്ങിയെത്തി. ഇംഗ്ലണ്ട്, അയർലൻഡ് പര്യടനങ്ങളിലെ നിരാശപ്പെടുത്തുന്ന പ്രകടനത്തിനു പിന്നാലെയാണ് ഇന്ത്യ ആത്മവിശ്വാസം വീണ്ടെടുത്ത് വിജയ വഴിയിലെത്തിയത്.
WHAT TO READ NEXT

3, 5, 8... അഭിഷേകിന് പ്രശ്നമില്ല; പക്ഷേ സഞ്ജു 'ഫോമിൽ' കളിക്കണം!
WHAT TO READ NEXT

'അംപയറേ ശരിക്കും ഞാൻ നോട്ടൗട്ട് ആണോ? ഒന്ന് നോക്കാമോ!'
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
India climbed back to the No.1 spot in the ICC Men's T20I rankings after sealing the Zimbabwe series 2-0
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



