ഹര്‍മന്‍പ്രീത് നയിക്കും, ന്യൂസിലന്‍ഡിനെ നേരിടാനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

3 മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ഈ മാസം 24 മുതല്‍

Harmanpreet Kaur retained as skipper
ഇന്ത്യന്‍ ടീംഎക്സ്
Edited by :renjith.k
Last Updated :17 ഒക്ടോബർ 2024, 9:47 pm IST

മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനത്തിനു മാറ്റമില്ല. ഹര്‍മന്‍പ്രീതിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ വനിതകള്‍ ന്യൂസിലന്‍ഡിനെതിരെ ഏകദിന പരമ്പരയ്ക്കിറങ്ങും. 3 മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിച്ചു.

ടി20 ലോകകപ്പ് പോരാട്ടത്തിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ ഇന്ത്യ പുറത്തായിരുന്നു. ഇതിനു പിന്നാലെ ഹര്‍മന്‍പ്രീത് കൗര്‍ ക്യാപ്റ്റന്‍ സ്ഥാനമൊഴിയണമെന്നു ഇതിഹാസ താരവും മുന്‍ ക്യാപ്റ്റനുമായ മിതാലി രാജ അടക്കമുള്ളവര്‍ നിരീക്ഷിച്ചിരുന്നു.

എന്നാല്‍ 35കാരിയില്‍ ഇന്ത്യന്‍ സെലക്ടര്‍മാര്‍ ഒരിക്കല്‍ കൂടി വിശ്വാസം അര്‍പ്പിച്ചു. പരമ്പരയ്ക്കുള്ള ടീമില്‍ മൂന്ന് പുതുമുഖങ്ങളും ഇടംപിടിച്ചു. പ്രിയ മിശ്ര, സയാലി സാത്ഗരെ, സൈമ ഠാക്കൂര്‍, തേജല്‍ ഹസാബ്‌നിസ് എന്നിവരാണ് പുതുമുഖങ്ങള്‍.

റിച്ച ഘോഷ് ടീമിലില്ല. താരത്തിനു ബോര്‍ഡ് എക്‌സാമുള്ളതിനാല്‍ പരിഗണിച്ചില്ല. യസ്തിക ഭാട്ടിയയാണ് വിക്കറ്റ് കീപ്പര്‍.

റിയാന്‍ പരഗിനു ശേഷം ഇന്ത്യന്‍ ടീമില്‍ കളിക്കുന്ന രണ്ടാമത്തെ അസം താരമായ ഉമ ഛേത്രിയാണ് ടീമിലെ രണ്ടാം വിക്കറ്റ് കീപ്പര്‍. മലയാളി താരം ആശ ശോഭന പുറത്തായി. പൂജ വസ്ത്രാകര്‍ക്ക് വിശ്രമം അനുവദിച്ചു.

ഇന്ത്യന്‍ ടീം: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ധാന, ഷെഫാലി വര്‍മ, ഹേമലത, ദീപ്തി ശര്‍മ, ജെമിമ റോഡ്രിഗസ്, യസ്തിക ഭാട്ടിയ, ഉമ ചേത്രി, സയാലി സാത്ഗരെ, അരുന്ധതി റെഡ്ഡി, രേണുക സിങ്, തേജല്‍ ഹസാബ്‌നിസ്, സൈമ ഠാക്കൂര്‍, പ്രിയ മിശ്ര, രാധ യാദവ്, ശ്രേയങ്ക പാട്ടീല്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now