
വിനീഷ്യസും റഫീഞ്ഞയും ഇന്ത്യയിലേക്ക്! ചരിത്ര പോരിനുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു
ഇന്ത്യക്കെതിരായ സൗഹൃദ പോരാട്ടത്തിന് 26 അംഗ സംഘം

റിയോ ഡി ജനീറോ: ഇന്ത്യക്കെതിരെ സൗഹൃദ ഫുട്ബോൾ പോരാട്ടം കളിക്കാനൊരുങ്ങുന്ന മുൻ ലോക ചാംപ്യൻമാരായ ബ്രസീൽ അവരുടെ ടീമിനെ പ്രഖ്യാപിച്ചു. സൂപ്പർ താരങ്ങളായ വിനീഷ്യസ് ജൂനിയറും ബാഴ്സലോണ നായകൻ റഫീഞ്ഞയും എസ്റ്റാവോ അടക്കമുള്ള താരങ്ങളും ഇടംപിടിച്ചിട്ടുണ്ട്. പരിശീലകൻ കാർലോ ആഞ്ചലോട്ടിയാണ് 26 അംഗ ടീമിനെ പ്രഖ്യാപിച്ചത്.
ഇതേ ടീമാണ് ഓസ്‌ട്രേലിയയിൽ രണ്ട് സൗഹൃദ മത്സരങ്ങളും കളിക്കുന്നത്. ഒക്ടോബർ മൂന്നിന് കൊൽക്കത്തയിലാണ് ഇന്ത്യ- ബ്രസീൽ മത്സരം. വിരമിക്കൽ പ്രഖ്യാപിച്ച നെയ്മർ ടീമിലില്ല.
ബ്രസീൽ ടീം
ഗോൾകീപ്പർമാർ: ഹ്യൂഗോ സൗസ, ഫെഡ്രോ മൊറോസ്‌കോ, ഒറ്റാവിയോ.
പ്രതിരോധം: അർതർ ഡയസ്, ഡഗ്ലസ് സാന്റോസ്, ഗബ്രിയേൽ മെഗൽഹെസ്, ജെയ്ർ, മാർക്വിന്യോസ്, മാത്യു ഷിൻഹോ, മൗറോ ജൂനിയർ, വിറ്റോർ റെയ്‌സ്, വെസ്‌ലി.
മധ്യനിര: ആന്ദ്രെ സാന്റോസ്, ബ്രെനോ ബിഡോൺ, ബ്രൂണോ ഗ്വിമാറസ്, ഡാനിലോ സാന്റോസ്, ഡഗ്ലസ് ലൂയിസ്, ഗബ്രിയേൽ ബോൺടെംപോ.
മുന്നേറ്റം: എൻഡ്രിക്, എസ്റ്റാവോ, ജാവോ പെഡ്രോ, റഫീഞ്ഞ, റയാൻ, സാമുവൽ ലിനോ, വിനീഷ്യസ് ജൂനിയർ.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Brazil head coach Carlo Ancelotti has begun reshaping the national team after their disappointing 2026 FIFA World Cup campaign, naming a 26-man squad for the upcoming friendlies against Australia and India
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


