
News Now
നാപ്പിയര്: പരമ്പര ജയം നിര്ണയിക്കുന്ന മത്സരത്തില് ടോസ് ന്യൂസിലന്ഡിന്. ടോസ് നേടിയ കിവീസ് ക്യാപ്റ്റന് ടിം സൗത്തി ബാറ്റിങ് തെരഞ്ഞെടുത്തു. ക്യാപ്റ്റന് കെയ്ന് വില്യംസണ് ഇല്ലാതെയാണ് ന്യൂസിലന്ഡ് കളിക്കുന്നത്.
മഴയെ തുടര്ന്ന് ഒരു മണിക്കൂര് വൈകിയാണ് ടോസ് ഇടാനായത്. മലയാളി താരം സഞ്ജു സാംസണിന് മൂന്നാം ട്വന്റി20യിലും പ്ലേയിങ് ഇലവനില് ഇടം നേടാനായില്ല. രണ്ടാം ട്വന്റി20യില് ഇറങ്ങിയ ടീമില് നിന്ന് ഒരു മാറ്റവുമായാണ് ഇന്ത്യ വരുന്നത്. വാഷിങ്ടണ് സുന്ദറിന് പകരം ഹര്ഷല് പട്ടേല് പ്ലേയിങ് ഇലവനിലേക്ക് എത്തി.
Playing XI update
â BCCI (@BCCI) November 22, 2022
One change for #TeamIndia as Harshal Patel comes in place of Washington Sundar
Follow the match https://t.co/rUlivZ2sj9 pic.twitter.com/CneSI2LLK5
നാല് പേസര്മാരുമായാണ് ഇന്ത്യ കളിക്കുന്നത്. കൂടാതെ ഓള്റൗണ്ടര്മാരായി ഹര്ദിക്കും ദീപക് ഹൂഡയും. ചഹലാണ് സ്പിന്നര്. ഓപ്പണിങ്ങില് ഇഷാന് കിഷന്-ഋഷഭ് പന്ത് സഖ്യം തുടരും. ആദ്യ ട്വന്റി20 മഴയെ തുടര്ന്ന് ഉപേക്ഷിച്ചപ്പോള് രണ്ടാം മത്സരത്തില് 65 റണ്സിനാണ് ഇന്ത്യ ജയിച്ചു കയറിയത്.
സൂര്യകുമാര് യാദവിന്റെ സെഞ്ചുറി ബലത്തിലാണ് രണ്ടാം ട്വന്റി20യില് ഇന്ത്യ ജയം പിടിച്ചത്. മറ്റ് ഇന്ത്യന് ബാറ്റേഴ്സ് എല്ലാം നിരാശപ്പെടുത്തിയപ്പോള് 51 പന്തില് നിന്ന് 111 റണ്സ് ആണ് സൂര്യകുമാര് യാദവ് നേടിയത്.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




