
മഴയില്‍ വൈകി! ആദ്യ ഏകദിനം 25 ഓവര്‍ മാത്രം; ഹര്‍ഷ് ദുബെയ്ക്കും ഗുര്‍ണൂര്‍ ബ്രാറിനും അരങ്ങേറ്റം
ടോസ് നേടി ഇന്ത്യ അഫ്ഗാനിസ്ഥാനെ ബാറ്റിങിന് അയച്ചു

ധരംശാല: കനത്ത മഴയെ തുടര്‍ന്ന് ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഏറെ വൈകി ആരംഭിക്കുന്നു. 25 ഓവറാക്കി ചുരുക്കിയാണ് പോരാട്ടം.
ഉച്ചയ്ക്ക് 1.30 മുതലായിരുന്നു മത്സരം ഷെഡ്യൂള്‍ ചെയ്തത്. എന്നാല്‍ കനത്ത മഴയെ തുടര്‍ന്നു ടോസടക്കം വൈകി.
ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു. ഇന്ത്യക്കായി ഹര്‍ഷ് ദുബെ, ഗുര്‍ണൂര്‍ ബ്രാര്‍ എന്നിവര്‍ ഏകദിനത്തില്‍ അരങ്ങേറ്റം കുറിക്കും. മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും പ്ലെയിങ് ഇലവനിലുണ്ട്.
ഇന്ത്യ പ്ലെയിങ് ഇലവന്‍: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, വാഷിങ്ടന്‍ സുന്ദര്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷ് ദുബെ, ഗുര്‍ണൂര്‍ ബ്രാര്‍, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ.
News Now
മത്സരയോട്ടത്തിന് കടിഞ്ഞാണ്‍; സ്വകാര്യ ബസുകള്‍ക്ക് സമയം കുറിക്കാന്‍ 'ഡൈനാമിക്' ആപ്പ്

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസ്; ബന്ധുക്കളുടെ മൊഴിയെടുക്കും

രാവിലെ അക്കൗണ്ടില്‍ 3,500 കോടി; വൈകീട്ട് സാധാരണക്കാരന്; 'ഞെട്ടലില്‍' കൊച്ചിയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ
എല്‍ഡിസി യോഗ്യത ഇനി പ്ലസ്ടു? ശമ്പള സ്കെയിലും ഉയരും; മാറ്റത്തിനൊരുങ്ങി പിഎസ്സി

Summary
India vs Afghanistan 1st ODI
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




