കോഹ്‌ലി ഇറങ്ങും; ഇന്ത്യ-അഫ്‌​ഗാനിസ്ഥാൻ രണ്ടാം ടി20  മത്സരം ഇന്ന്

ഇൻഡോറിൽ വൈകുന്നേരം ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുക

കോഹ്‌ലി പരിശീലനത്തിനിടെ/ പിടിഐ
Last Updated :22 January 2024, 7:51 pm IST
Edited by :migrator

ഭോപ്പാൽ: ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ രണ്ടാം ടി20 ക്രിക്കറ്റ് മത്സരം ഇന്ന്. ഇൻഡോറിൽ വൈകുന്നേരം ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുക. 
പഞ്ചാബിലെ മൊഹാലിയിൽ നടന്ന ആദ്യ മത്സരത്തിൽ ആറു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. അഫ്ഗാന്‍ ഉയര്‍ത്തിയ 159 റണ്‍സെന്ന ലക്ഷ്യം ഇന്ത്യ 17.3 ഓവറില്‍ ഇന്ത്യ സ്വന്തമാക്കി. 

രണ്ടാം ടി20ക്ക് ഇറങ്ങുമ്പോൾ ടീമിൽ മാറ്റമുണ്ടാകുമെന്നാണ് സൂചന. ആദ്യ മത്സരത്തിൽ വിട്ടു നിന്ന കോഹ്‌ലി ഇന്ന് ഇറങ്ങും. കോഹ്ലി എത്തുന്നതോടെ ആദ്യ മത്സരത്തിൽ മൂന്നാമനായി ഇറങ്ങിയ തിലക് വർമയ്‌ക്ക് അവസരം നഷ്‌ടമായേക്കും. അടുത്ത ജൂണിൽ നടക്കുന്ന ലോകകപ്പിന് മുൻപ് ഇന്ത്യയുടെ അവസാന ടി20 പരമ്പരയാണിത്. ആദ്യ മത്സരത്തിൽ ഓൾറൗണ്ട് മികവേടെയാണ് ഇന്ത്യ ജയിച്ചുകയറിയത്. 
 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now