
News Now
അഹമ്മദാബാദ്: ഏകദിന ക്രിക്കറ്റില് ഇതുവരെ ഇന്ത്യയും ഓസ്ട്രേലിയയും നേര്ക്കുനേര് പോരാടിയത് 150 തവണ. ഏറ്റവുമധികം ജയം ഓസ്ട്രേലിയയ്ക്കാണ്. 83 തവണയാണ് ഓസ്ട്രേലിയ ജയിച്ചത്. ഇന്ത്യ 57 തവണ മാത്രമാണ് ഓസ്ട്രേലിയയെ തോല്പ്പിച്ചത്. പത്തുകളികളില് ഫലം ഉണ്ടായില്ല.
ലോകകപ്പില് 13 മത്സരങ്ങളിലാണ് ഇരു ടീമുകളും നേര്ക്കുനേര് വന്നത്. ഇതിലും ഓസ്ട്രേലിയയ്ക്ക് തന്നെയാണ് മുന്തൂക്കം. എട്ടുമത്സരങ്ങളിലാണ് ഓസ്ട്രേലിയ ജയിച്ചത്. ഇന്ത്യയ്ക്ക് അഞ്ച് തവണ മാത്രമാണ് ജയിക്കാനായത്.
ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളില് മൂന്ന് തവണയാണ് പരസ്പരം പോരാടിയത്. ഇതില് രണ്ടുതവണയും ഓസ്ട്രേലിയയെ തേടിയാണ് ജയമെത്തിയത്.
ഇതിന് മുന്പ് 2003 ലോകകപ്പ് ഫൈനലിലാണ് ഇരുടീമുകളും തമ്മില് മാറ്റുരച്ചത്. അന്ന് ഓസ്ട്രേലിയ ജയിച്ച് കപ്പില് മുത്തമിടുകയായിരുന്നു. ടോസ് നേടിയ അന്നത്തെ ഇന്ത്യന് ക്യാപ്റ്റന് സൗരവ് ഗാംഗുലി ബൗളിങ് തെരഞ്ഞെടുത്തത് വലിയ വിമര്ശനത്തിന് ഇടയാക്കിയിരുന്നു. ഓസ്ട്രേലിയ ഉയര്ത്തിയ കൂറ്റന് സ്കോര് പിന്തുടര്ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് ലക്ഷ്യം നേടാന് സാധിച്ചില്ല. 2003ലെ തോല്വിക്ക് ഇന്ത്യ പകരം വീട്ടുമോ എന്നാണ് ക്രിക്കറ്റ് ആരാധകര് ഉറ്റുനോക്കുന്നത്.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates







