ഇഷാന്‍, രോഹിത്, ശ്രേയസ്, സംപൂജ്യരായി മടങ്ങി മുൻനിരക്കാർ; പതറി ഇന്ത്യ 

ആദ്യത്തെ രണ്ട് ഓവറിനിടെ മൂന്ന് വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ഒൻപത് ഓവർ പിന്നിടുമ്പോൾ  മൂന്നിന് 26 എന്ന നിലയിലാണ് ഇന്ത്യ

ഓസ്ട്രേലിയക്കെതിരായ മത്സരത്തിനിടെ ഇന്ത്യൻ താരങ്ങൾ/ ചിത്രം: എഎൻഐ
Edited by :migrator
Last Updated :20 ജനുവരി 2024, 9:26 am IST

ചെന്നൈ: ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെ 200 റണ്‍സെന്ന വിജയലക്ഷ്യത്തിലേക്ക് ബോറ്റേന്തിയ ഇന്ത്യന്‍ ടീമിന് തകര്‍ച്ച. ആദ്യത്തെ രണ്ട് ഓവറിനിടെ മൂന്ന് വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ഇഷാന്‍ കിഷന്‍, രോഹിത് ശര്‍മ, ശ്രേയസ് അയ്യര്‍ എന്നിവരാണ് സ്കോർബോർഡ് തുറക്കും മുൻപ് തിരികെ പവലിയനിലെത്തിയത്. ജോഷ് ഹേസല്‍വുഡ് രണ്ടും മിച്ചല്‍ സ്റ്റാര്‍ക്ക് ഒരു വിക്കറ്റും വീഴ്ത്തി.

ഇഷാന്‍ കിഷനെ ആദ്യ ഓവറില്‍ തന്നെ സ്റ്റാര്‍ക്ക് ഗോള്‍ഡന്‍ ഡക്കാക്കി. രോഹിത് ആറ് പന്തുകൾ നേരിട്ടെങ്കിലും ഹേസല്‍വുഡിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കീഴടങ്ങി. അതേ ഓവറില്‍ ശ്രേയസിനെ ഹേസല്‍വുഡ് ഡേവിഡ് വാര്‍ണറുടെ കൈകളിലെത്തിച്ചു. മൂന്ന് വിക്കറ്റ് നഷ്ടപ്പെടുമ്പോള്‍ ഇന്ത്യ നേടുന്ന ഏറ്റവും കുറഞ്ഞ സ്‌കോറാണിത്. ഒൻപത് ഓവർ പിന്നിടുമ്പോൾ  മൂന്നിന് 26 എന്ന നിലയിലാണ് ഇന്ത്യ. 16 റൺസുമായി വിരാട് കോഹ്ലിയും എഴ് റൺസുമായി കെ എൽ രാഹുലുമാണ് ക്രീസിൽ.

ഏകദിന ക്രിക്കറ്റ് ചരിത്രത്തിലാദ്യമായിട്ടാണ് ഇത്രയും കുറഞ്ഞ റണ്‍സിനിടെ ഇന്ത്യക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമാകുന്നത്.  2004ല്‍ സിംബാബ്‌വെക്കെതിരെ നാല് റണ്‍സെടുക്കുന്നതിനിടെ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടമായിരുന്നു.   

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now