
News Now
റെയിൽവേയിൽ 1688 ഒഴിവുകൾ; പ്ലസ് ടു യോഗ്യത, ഇന്ന് മുതൽ അപേക്ഷിക്കാം
ചർമം തിളങ്ങണോ? പുറമെ മാത്രം പോരാ, ഡയറ്റിൽ ഉൾപ്പെടുത്തണം ഈ 5 പഴങ്ങൾ

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ ഇന്ത്യ മുന്നണി പ്രതിഷേധം: ചെന്നൈയിൽ ആദ്യമായി തെരുവിലിറങ്ങി ടിവികെ
ആറ് സ്പീഡ് ഗിയര് ബോക്സ്, സ്പോര്ട്സ് ഷിഫ്റ്റര്, അഞ്ച് ഇഞ്ച് കളര് ടിഎഫ്ടി ഡിസ്പ്ലേ; പള്സര് എന്250 എസ്എസ് ഉടന് വിപണിയില്

മൊഹാലി: ഇന്ത്യക്കെതിരായ ഒന്നാം ഏകദിന പോരാട്ടത്തില് ഓസ്ട്രേലിയന് ടീമില് മിച്ചല് സ്റ്റാര്ക്ക്, ഗ്ലെന് മാക്സ്വെല് എന്നിവര് കളിക്കില്ല. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ പോരാട്ടം നാളെ മൊഹാലിയില് അരങ്ങേറും.
ഇരുവരുമടക്കം നാല് സുപ്രധാന താരങ്ങള് പരിക്കു മാറി ടീമില് തിരിച്ചെത്തിയിരുന്നു. ക്യാപ്റ്റന് പാറ്റ് കമ്മിന്സ്, മുന് നായകന് സ്റ്റീവ് സ്മിത്ത് എന്നിവരാണ് പരിക്കിനെ തുടര്ന്നു ടീമില് ഇല്ലാതിരുന്ന മറ്റു താരങ്ങള്.
നാല് താരങ്ങളും ടീമിലേക്ക് തിരിച്ചെത്തി. ദക്ഷിണാഫ്രിക്കക്കെതിരായ പോരാട്ടത്തില് നാല് താരങ്ങളും കളിച്ചിരുന്നില്ല. സ്റ്റാര്ക്കും മാക്സ്വെല്ലും പൂര്ണമായി ഫിറ്റല്ലെന്നു നായകന് കമ്മിന്സ് വ്യക്തമാക്കി. ഇതോടെയാണ് ഒന്നാം ഏകദിനത്തില് താരങ്ങളെ അന്തിമ ഇലവനിലേക്ക് പരിഗണിക്കേണ്ടന്ന തീരുമാനം.
18 അംഗ ഓസീസ് സംഘമാണ് പര്യടനത്തിനായി ഇന്ത്യയിലെത്തിയത്. ലോകകപ്പിനു മുന്നോടിയായി ഇന്ത്യന് മണ്ണില് അരങ്ങേറുന്ന പോരാട്ടത്തില് മികച്ച പ്രകടനം പുറത്തെടുക്കുകയാണ് ഓസീസ് ലക്ഷ്യം.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

