ഒറ്റ ഓവറില്‍ രണ്ട് പേരെ മടക്കി അരങ്ങേറ്റക്കാരൻ ഹര്‍ഷിത് റാണ

India vs England, 1st ODI
ഒറ്റ ഓവറിൽ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയ അരങ്ങേറ്റ ഏകദിനം കളിക്കുന്ന ഹർഷിത് റാണSource by : എക്സ്
Last Updated :6 February 2025, 3:00 pm IST

News Now

നാഗ്പുര്‍: ഇന്ത്യക്കെതിരായ ഒന്നാം ഏകദിനത്തില്‍ ടോസ് നേടി ഇംഗ്ലണ്ട് ബാറ്റിങ് തുടങ്ങി. വിക്കറ്റ് നഷ്ടമില്ലാതെ 75 റണ്‍സ് വരെ അതിവേഗം നീങ്ങിയ അവര്‍ക്ക് 2 റണ്‍സ് ചേര്‍ക്കുന്നതിനിടെ 3 വിക്കറ്റുകള്‍ നഷ്ടമായി.

നിലവില്‍ 16 റണ്‍സുമായി ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ ക്രീസില്‍. 19 ഓവര്‍ പിന്നിടുമ്പോള്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്.

അതിവേഗ തുടക്കമാണ് ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍ ടീമിനു നല്‍കിയത്. 26 പന്തില്‍ 5 ഫോറും 3 സിക്‌സും സഹിതം 43 റണ്‍സെടുത്ത ഫില്‍ സാള്‍ട്ട് റണ്ണൗട്ടായതാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്.

പിന്നാലെ സ്‌കോര്‍ 77ല്‍ നില്‍ക്കെ ബെന്‍ ഡുക്കറ്റിനെ അരങ്ങേറ്റ ഏകദിനം കളിക്കുന്ന ഹര്‍ഷിത് റാണ യശസ്വി ജയ്‌സ്വാളിന്റെ കൈകളിലെത്തിച്ചു. 10ാം ഓവറില്‍ മൂന്നാം പന്തിലായിരുന്നു വിക്കറ്റ്. താരം 29 പന്തില്‍ 6 ഫോറുകള്‍ സഹിതം 32 റണ്‍സെടുത്തു.

പിന്നാലെ ആറാം പന്തില്‍ ഹര്‍ഷിത് ഹാരി ബ്രൂക്കിനേയും മടക്കി. താരം 3 പന്തില്‍ 0 റണ്‍സുമായി പുറത്ത്. ബ്രൂക്കിനെ വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുല്‍ ക്യാച്ചെടുത്തു മടക്കുകയായിരുന്നു. 19 റണ്‍സുമായി മികവിലേക്ക് ഉയരുകയായിരുന്ന ജോ റൂട്ടിനെ രവീന്ദ്ര ജഡേജ മടക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates