ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലെ തോല്‍വിയുടെ ക്ഷീണം മാറ്റാന്‍ ഇന്ത്യ ഇന്ന് ഇന്നിറങ്ങും

​ശുഭ്മാൻ ഗില്ലിന് ടിപ്പുകൾ പറഞ്ഞുകൊടുക്കുന്ന ​ദ്രാവിഡ്Source by : പിടിഐ
Last Updated :2 February 2024, 7:16 am IST

News Now

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലെ തോല്‍വിയുടെ ക്ഷീണം മാറ്റാന്‍ ഇന്ത്യ ഇന്ന് ഇന്നിറങ്ങും. സ്പിന്‍ കെണിയൊരുക്കി ഇംഗ്ലണ്ടിനെ തളയ്ക്കാന്‍ തന്ത്രം മെനയുന്ന ഇന്ത്യയുടെ രണ്ടാം ടെസ്റ്റ് വിശാഖപട്ടണത്താണ്. രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ നേരിടുമ്പോള്‍ ജയത്തില്‍ കുറഞ്ഞതൊന്നും രോഹിത് ശര്‍മയെയും കൂട്ടരെയും തൃപ്തിപ്പെടുത്തില്ല. അഞ്ച് മത്സരമാണ് പരമ്പരയില്‍.

വിശാഖപട്ടണത്ത് അവസാനമായി ടെസ്റ്റ് നടന്നത് 2019ലാണ്. അന്ന് ദക്ഷിണാഫ്രിക്കയെ 203 റണ്ണിന് തോല്‍പ്പിച്ചു. അതിനുമുമ്പ് 2016ല്‍ ഇംഗ്ലണ്ടിനെ തകര്‍ത്തത് 246 റണ്ണിന്. രണ്ട് ടെസ്റ്റിലുമായി സ്പിന്നര്‍ ആര്‍ അശ്വിന്‍ 16 വിക്കറ്റാണ് കൊയ്തത്. ഇന്ന് ഒരിക്കല്‍ക്കൂടി ഇംഗ്ലണ്ടിനെതിരെ ഇറങ്ങുമ്പോള്‍ അശ്വിന്‍ ചരിത്രത്തിന് അരികെയാണ്. നാല് വിക്കറ്റുകൂടി നേടിയാല്‍ 500 വിക്കറ്റാകും തമിഴ്നാട്ടുകാരന്. ഈ നേട്ടം കൈവരിക്കുന്ന ഒമ്പതാമത്തെ ബൗളറമാകും.

അതേസമയം, ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെയും ബാറ്റര്‍ കെ എല്‍ രാഹുലിന്റെയും അഭാവം ഇന്ത്യക്ക് തിരിച്ചടിയാണ്. വിരാട് കോഹ്ലി രണ്ടാം ടെസ്റ്റില്‍നിന്ന് പിന്മാറിയിരുന്നു. രാഹുലിന്റെ അഭാവത്തില്‍ രജത് പടിദാര്‍ കളിച്ചേക്കുമെന്നാണ് സൂചന. മറിച്ചായാല്‍ സര്‍ഫ്രാസ് ഖാന് അവസരം കിട്ടും. നാല് സ്പിന്നര്‍മാരെ കളിപ്പിക്കാന്‍ ഇടയുണ്ട്. ജഡേജയ്ക്ക് പകരം കുല്‍ദീപ് യാദവ് എത്തിയേക്കും. പേസര്‍ മുഹമ്മദ് സിറാജിന് പകരം ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനും സാധ്യതയുണ്ട്.അങ്ങനെയാണെങ്കില്‍ ജസ്പ്രീത് ബുമ്ര മാത്രമാകും ടീമിലെ പേസര്‍.

ഇംഗ്ലണ്ടിന് വേണ്ടി പരിക്കേറ്റ സ്പിന്നര്‍ ജാക്ക് ലീച്ച് കളിക്കില്ല. പകരം പുതുമുഖതാരം ഷോയിബ് ബഷീര്‍ ഇറങ്ങും. മുതിര്‍ന്ന പേസര്‍ ജയിംസ് ആന്‍ഡേഴ്സണും ഇന്ന് കളിക്കാനിടയുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates