
ആദ്യദിനത്തില്‍ തിളങ്ങി സ്പിന്നര്‍മാര്‍; രോഹിത്തിനും ജയ്‌സ്വാളിനും അര്‍ധ സെഞ്ച്വറി, ഇന്ത്യ ഭേദപ്പെട്ട നിലയിലേക്ക്
അഞ്ചാം ടെസ്റ്റിന്റെ ആദ്യദിനത്തില്‍ ഇംഗ്ലണ്ടിനെ 218 റണ്‍സിന് പുറത്താക്കിയ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് എന്ന ഭേദപ്പെട്ട നിലയില്‍

ധരംശാല: അഞ്ചാം ടെസ്റ്റിന്റെ ആദ്യദിനത്തില്‍ ഇംഗ്ലണ്ടിനെ 218 റണ്‍സിന് പുറത്താക്കിയ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് എന്ന ഭേദപ്പെട്ട നിലയില്‍. 30 ഓവറിലാണ് ഇന്ത്യ 135 റണ്‍സ് നേടിയത്. അര്‍ധ സെഞ്ച്വറികള്‍ കുറിച്ച ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും യശ്വസി ജയ്‌സ്വാളും ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. 57 റണ്‍സ് എടുത്ത ജയ്‌സ്വാളിന്റെ വിക്കറ്റ് മാത്രമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഷോയ്ബ് ബഷീറിനാണ് വിക്കറ്റ്.
83 പന്തില്‍ 52 റണ്‍സുമായി രോഹിത്തും 39 പന്തില്‍ 26 റണ്‍സുമായി ശുഭ്മാന്‍ ഗില്ലുമാണ് ക്രീസില്‍. ഏകദിനത്തെ അനുസ്മരിപ്പിക്കുന്ന വിധമാണ് രോഹിത്തും ജയ്‌സ്വാളും ബാറ്റ് വീശിയത്. നിലവില്‍ ഒന്നാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ടിനെതിരെ 83 റണ്‍സ് പിന്നിലാണ് ഇന്ത്യ. ഇന്ന് സ്പിന്നര്‍മാരുടെ ദിവസമായിരുന്നു. ഇംഗ്ലണ്ടിന്റെ പത്തുവിക്കറ്റുകളും നേടിയത് ഇന്ത്യയുടെ മൂന്ന് സ്പിന്നര്‍മാരാണ്. കുല്‍ദീപ് യാദവും അശ്വിനും ജഡേജയും ചേര്‍ന്നാണ് മുഴുവന്‍ വിക്കറ്റുകളും പിഴുതെടുത്തത്. കുല്‍ദീപ് 72 റണ്‍സ് വഴങ്ങി അഞ്ചുവിക്കറ്റുകള്‍ നേടിയപ്പോള്‍ അശ്വിന്‍ 51 റണ്‍സിന് നാലുവിക്കറ്റുകള്‍ നേടി മികച്ച പിന്തുണ നല്‍കി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ ഓപ്പണര്‍ സാക് ക്രൗളി മാത്രമാണ് പിടിച്ചു നിന്നത്. 108 പന്തില്‍ 79 റണ്‍സ് ആണ് സാക് ക്രൗളിയുടെ സംഭാവന. ഇംഗ്ലണ്ട് സ്‌കോര്‍ 60 കടന്നു മുന്നേറുന്നതിനിടെയാണ് അവര്‍ക്ക് ആദ്യ നഷ്ടം സംഭവിച്ചത്. ബെന്‍ ഡുക്കറ്റാണ് മടങ്ങിയത്. താരം 27 റണ്‍സെടുത്തു. വിക്കറ്റ് നഷ്ടമില്ലാതെ ഇംഗ്ലണ്ട് കുതിക്കുന്നതിനിടെ കുല്‍ദീപ് യാദവാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നാലെ ഒലി പോപ്പ് ഇറങ്ങി. എന്നാല്‍ പോപ്പിനും അധികം ആയുസുണ്ടായില്ല. വീണ്ടും ഞെട്ടിച്ചത് കുല്‍ദീപ് തന്നെയാണ്. താരം 11 റണ്‍സുമായി പുറത്ത്.
രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സ് എന്ന നിലയില്‍ ഉച്ച ഭക്ഷണ ശേഷം കളി പുനരാരംഭിച്ച ഇംഗ്ലണ്ടിനു സ്‌കോര്‍ 137ല്‍ എത്തിയപ്പോള്‍ അര്‍ധ സെഞ്ച്വറിയുമായി ഒരറ്റം കാത്ത സാക് ക്രൗളിയെ നഷ്ടമായി. താരത്തേയും കുല്‍ദീപ് യാദവ് തന്നെ മടക്കി. ഇംഗ്ലണ്ടിനു നഷ്ടമായ ആദ്യ മൂന്ന് വിക്കറ്റുകളും കുല്‍ദീപ് ആണ് സ്വന്തമാക്കിയത്.
79 റണ്‍സില്‍ നില്‍ക്കെ ക്രൗളിയെ കുല്‍ദീപ് ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. തുടര്‍ന്ന് ജോണി ബെയര്‍സ്റ്റോയെ കുല്‍ദീപ് യാദവ് തന്നെ പുറത്താക്കിയപ്പോള്‍ കഴിഞ്ഞ മത്സരത്തില്‍ ഫോമിലേക്ക് ഉയര്‍ന്ന ജോ റൂട്ടിന്റെ വിക്കറ്റ് ജഡേജയാണ് നേടിയത്. പിന്നാലെ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സിനെ പൂജ്യത്തിന് കുല്‍ദീപ് മടക്കിയതോടെ തിരിച്ചുവരാനുള്ള ഇംഗ്ലണ്ടിന്റെ എല്ലാ പഴുതും ഇന്ത്യ അടച്ചിരുന്നു. തുടര്‍ന്ന് വിക്കറ്റുകള്‍ ഓരോന്നായി വീഴുന്നതാണ് കണ്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
മത്സരയോട്ടത്തിന് കടിഞ്ഞാണ്‍; സ്വകാര്യ ബസുകള്‍ക്ക് സമയം കുറിക്കാന്‍ 'ഡൈനാമിക്' ആപ്പ്

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസ്; ബന്ധുക്കളുടെ മൊഴിയെടുക്കും

രാവിലെ അക്കൗണ്ടില്‍ 3,500 കോടി; വൈകീട്ട് സാധാരണക്കാരന്; 'ഞെട്ടലില്‍' കൊച്ചിയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ
എല്‍ഡിസി യോഗ്യത ഇനി പ്ലസ്ടു? ശമ്പള സ്കെയിലും ഉയരും; മാറ്റത്തിനൊരുങ്ങി പിഎസ്സി




