ന്യൂസിലന്‍ഡിനായി സാന്റ്‌നര്‍ നാലുവിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഗ്ലെന്‍ ഫിലിപ്‌സ് രണ്ട് വിക്കറ്റും സൗത്തി ഒരു വിക്കറ്റും നേടി.

 Ravindra Jadeja
സ്പിന്‍ കുരുക്കില്‍ തകര്‍ന്ന് ഇന്ത്യSource by : എക്സ്
Last Updated :25 October 2024, 12:06 pm IST

News Now

പൂനെ: രണ്ടാം ടെസ്റ്റില്‍ സ്പിന്‍ കെണിയില്‍ വീഴ്ത്തിയ ഇന്ത്യയെ അതേ നിലയില്‍ തകര്‍ത്ത് ന്യൂസിലന്‍ഡ്. രണ്ടാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ ഇന്ത്യ ഏഴ് വിക്കറ്റിന് 107 റണ്‍സ് എന്ന നിലയിലാണ്. പതിനൊന്ന് റണ്‍സുമായി രവീന്ദ്ര ജഡേജയും ന്യൂസിലന്‍ഡിന്റെ ഏഴ് വിക്കറ്റുകള്‍ വീഴ്ത്തിയ വാഷിങ്ടണ്‍ സുന്ദറുമാണ് ക്രീസില്‍.

ആദ്യ ഇന്നിങ്‌സില്‍ ന്യൂസിലന്‍ഡ് 259 റണ്‍സ് നേടിയിരുന്നു. അത് മറികടക്കാന്‍ ഇന്ത്യക്ക് 152 റണ്‍സ് കൂടി വേണം. രണ്ടാം ദിനം ആദ്യം ഇന്ത്യക്ക് ശുഭ്മാന്‍ ഗില്ലിനെയാണ് നഷ്ടമായത്. സാന്റ്‌നറിനായിരുന്നു വിക്കറ്റ്. 72 പന്തുകള്‍ നേരിട്ട ഗില്‍ 30 റണ്‍സ് നേടി. പിന്നീട് എത്തിയ വിരാട് കോഹ് ലിയും അതിവേഗം മടങ്ങി. ഒരു റണ്‍സ് മാത്രം നേടിയ വിരാടിനെ സാന്റ്‌നര്‍ തന്നെ മടക്കി. ഋഷഭ് പന്ത് (18) സര്‍ഫറാസ് ഖാന്‍ (11) അശ്വിന്‍ (4) റണ്‍സ് എടുത്ത് പുറത്തായി.

ന്യൂസിലന്‍ഡിനായി സാന്റ്‌നര്‍ നാലുവിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഗ്ലെന്‍ ഫിലിപ്‌സ് രണ്ട് വിക്കറ്റും സൗത്തി ഒരു വിക്കറ്റും നേടി.

ആദ്യ ഇന്നിങ്‌സില്‍ ന്യൂസീലന്‍ഡ് 259 റണ്‍സിനു പുറത്തായിരുന്നു. വാഷിങ്ടന്‍ സുന്ദര്‍ ആദ്യ ഇന്നിങ്‌സില്‍ ഏഴു വിക്കറ്റുകള്‍ വീഴ്ത്തി. ആര്‍ അശ്വിന്‍ മൂന്നു വിക്കറ്റുകളും സ്വന്തമാക്കി. 141 പന്തില്‍ 76 റണ്‍സെടുത്ത ഡെവോണ്‍ കോണ്‍വെയാണ് കിവീസിന്റെ ടോപ് സ്‌കോറര്‍.

രചിന്‍ രവീന്ദ്രയും ന്യൂസീലന്‍ഡിനായി അര്‍ധ സെഞ്ചറി നേടി. 105 പന്തുകള്‍ നേരിട്ട താരം 65 റണ്‍സെടുത്തു പുറത്തായി. മിച്ചല്‍ സാന്റ്‌നര്‍ (33), വില്‍ യങ് (18), ഡാരില്‍ മിച്ചല്‍ (18), ടോം ലാഥം (15) എന്നിവരാണ് ന്യൂസീലന്‍ഡിന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. മത്സരത്തില്‍ ടോസ് നേടിയ ന്യൂസീലന്‍ഡ് ഇന്ത്യയ്‌ക്കെതിരെ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates