ഇന്ത്യയോട് നാണംകെട്ടു, കനത്ത തോല്‍വിയില്‍ പാകിസ്ഥാന്റെ നെറ്റ് റണ്‍റേറ്റും ഒലിച്ചു പോയി

പോയിന്റ് പട്ടികയില്‍ യുഎസ്എ രണ്ടാമത്, പാകിസ്ഥാന്‍ മൂന്നാം സ്ഥാനത്തേക്ക് വീണു

Pakistan's captain Salman Ali Agha, left, leaves the ground after losing his wicket as teammate Usman Khan walks in during the T20 World Cup cricket match
india vs pakistanap
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :15 ഫെബ്രുവരി 2026, 11:28 pm IST

കൊളംബോ: ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ നിര്‍ണായക പോരാട്ടത്തില്‍ ദയനീയ തോല്‍വി വഴങ്ങിയതോടെ പാകിസ്ഥാന്റെ സൂപ്പര്‍ 8 പ്രതീക്ഷകള്‍ക്ക് മുകളില്‍ കരിനിഴല്‍. 61 റണ്‍സിന്റെ കനത്ത തോല്‍വിയാണ് പാകിസ്ഥാന് നേരിടേണ്ടി വന്നത്. ഇതോടെ അവരുടെ നെറ്റ് റണ്‍റേറ്റ് കുത്തനെ ഇടിഞ്ഞു.

പോയിന്റ് പട്ടികയില്‍ തുടരെ രണ്ട് ജയങ്ങളുമായി യുഎസ്എ രണ്ടാം സ്ഥാനത്തേക്ക് കയറി. പാകിസ്ഥാന്‍ ഒരു സ്ഥാനം ഇറങ്ങി മൂന്നാമതായി.

ഇന്ത്യക്കെതിരെ കളിക്കാനിറങ്ങുമ്പോള്‍ പാകിസ്ഥാന്റെ നെറ്റ് റണ്‍റേറ്റ് +0.932 ആയിരുന്നു. എന്നാല്‍ വന്‍ തോല്‍വിയിലേക്ക് ഇന്ത്യ അവരെ തള്ളിയിട്ടതോടെ നെറ്റ് റണ്‍റേറ്റ് 0.403ലേക്ക് കുത്തനെ ഇടിഞ്ഞു. യുഎസ്എയുടെ നെറ്റ് റണ്‍റേറ്റ് +0.788 ആയി ഉയരുകയും ചെയ്തു.

പാകിസ്ഥാന്റെ ഗ്രൂപ്പിലെ അവസാന പോരാട്ടം നമീബിയക്കെതിരെയാണ്. ഈ മത്സരത്തില്‍ വിജയിച്ചാല്‍ പാകിസ്ഥാന് അടുത്ത ഘട്ടത്തിലേക്ക് മുന്നേറാം. നമീബിയ പാകിസ്ഥാനെ അട്ടിമറിച്ചാല്‍ യുഎസ്എ സൂപ്പര്‍ എട്ടില്‍ എത്തും. യുഎസ്എയ്ക്ക് ഇനി മത്സരമില്ല എന്നതാണ് പാകിസ്ഥാനു ആശ്വാസമായി നില്‍ക്കുന്ന ഒരു ഘടകം.

ഇന്ത്യക്കെതിരായ പോരാട്ടത്തില്‍ ദയനീയ ബാറ്റിങാണ് പാകിസ്ഥാന്‍ പുറത്തെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സാണ് മുന്നില്‍ വച്ചത്. 176 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്ഥാന്റെ പോരാട്ടം 18 ഓവറില്‍ വെറും 114 റണ്‍സില്‍ അവസാനിച്ചു.

News Now

Summary

india vs pakistan, T20 World Cup: Pakistan are in danger of an early exit from the tournament following their 61run defeat to India

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates