
6, 6, 6, 6, 6, 6, 6, 4, 4, 4... പാകിസ്ഥാനെ 'തല്ലി' അഭിഷേക്, 28 പന്തിൽ 61!
അതിവേഗ അര്‍ധ സെഞ്ച്വറിയുമായി ഇന്ത്യന്‍ ഓപ്പണര്‍

നഗോയ: ഏഷ്യന്‍ ഗെയിംസ് പുരുഷ ടി20 ക്രിക്കറ്റ് ഫൈനലില്‍ പാകിസ്ഥാനെതിരെ അതിവേഗ അര്‍ധ സെഞ്ച്വറിയുമായി അഭിഷേക് ശര്‍മ. 20 പന്തില്‍ 6 സിക്‌സും 3 ഫോറും സഹിതം അഭിഷേക് 52 റണ്‍സ് അടിച്ചെടുത്തു. താരത്തിന്റെ മികവില്‍ ഇന്ത്യ പവര്‍പ്ലേയില്‍ തൂക്കിയത് 36 പന്തില്‍ 81 റണ്‍സ്.
ടോസ് നേടി ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. വൈഭവ് സൂര്യവംശി- അഭിഷേക് ശര്‍മ കൂട്ടുകെട്ടാണ് സെമിയ്ക്ക് പിന്നാലെ ഫൈനലിലും ഇറങ്ങിയത്. മലയാളി താരം സഞ്ജു സാംസണ്‍ മൂന്നാം സ്ഥാനത്തും ബാറ്റിങിനെത്തി.
WHAT TO READ NEXT

ഗോള്‍ഫിലും ചരിത്രമെഴുതി ഇന്ത്യ; പ്രണവി ഊര്‍സിന് സ്വർണം!
സ്‌കോര്‍ 28ല്‍ നില്‍ക്കെ ഇന്ത്യക്ക് വൈഭവിനെ നഷ്ടമായി. താരം 9 പന്തില്‍ 2 സിക്‌സുകള്‍ സഹിതം 15 റണ്‍സുമായി മടങ്ങി. പിന്നാലെ ഇറങ്ങിയ സഞ്ജുവിന് തിളങ്ങാനായില്ല. താരം 2 റണ്‍സുമായി പുറത്ത്.
സ്കോർ 93ൽ നിൽക്കെ അഭിഷേകിനെ പുറത്താക്കി ഒടുവിൽ പാകിസ്ഥാൻ ആശ്വാസം കൊണ്ടു. പുറത്താകുമ്പോൾ താരം 7 സിക്സും 3 ഫോറും സഹിതം വെറും 28 പന്തിൽ 61 റൺസ് അടിച്ചെടുത്തിരുന്നു.
News Now
വാട്സ്ആപ്പില്‍ പുത്തന്‍ ഫീച്ചര്‍; എന്താണ് 'റെസ്ട്രിക്റ്റഡ് ചാറ്റ്' ഫീച്ചര്‍, എങ്ങനെ ഉപയോഗിക്കാം

അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് കൂട്ടുമോ?, സെന്‍സെക്സ് 400 പോയിന്റ് കുതിച്ചു; എണ്ണവില 101 ഡോളറിന് മുകളില്‍ തന്നെ

ജനപ്രതിനിധികളും ഒപ്പം ചാടട്ടെ; 'കുളമാക്കി' എംഎല്‍എയുടെ ഉദ്ഘാടനം

72 ഭൂരഹിത കുടുംബങ്ങളുടെ സ്വന്തം വീടെന്ന സ്വപ്നം പെരുവഴിയിൽ: കോഴിക്കോട് നടുവണ്ണൂർ ലൈഫ് മിഷൻ പദ്ധതി 5 വർഷമായി സ്തംഭനാവസ്ഥയിൽ

Summary
India vs Pakistan, Asian Games Cricket Final: Shreyas Iyer-led India opted to bat first against Pakistan in the men's cricket final of the Aichi-Nagoya Asian Games 2026 at Karogi Sports Park
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




