സ്മൃതി മന്ധാന ഇന്ത്യന്‍ ക്യാപ്റ്റനായി ഔദ്യോഗികമായി അരങ്ങേറി

India Women
India WomenSource by : x
Last Updated :16 October 2026, 9:03 pm IST

News Now

റായ്പുര്‍: ഓപ്പണര്‍ സ്മൃതി മന്ധാനയുടെ ഔദ്യോഗിക ക്യാപ്റ്റനായുള്ള ആദ്യ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ജയിക്കാന്‍ 115 റണ്‍സ്. ഒന്നാം ടി20യില്‍ സിംബാബ്‌വെ വനിതാ

ടീം ആദ്യം ബാറ്റ് ചെയ്ത് ബോര്‍ഡില്‍ ചേര്‍ത്തത് 5 വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സ്. ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യക്കായി നികി പ്രസാദ് സീനിയര്‍ ടീമില്‍ അരങ്ങേറി.

ബാറ്റിങിന് ഇറങ്ങിയ സിംബാബ്‌വെ വനിതകള്‍ വലിയ റണ്‍സ് നേടിയില്ലെങ്കിലും വിക്കറ്റുകള്‍ അധികം നഷ്ടമാകാതെയാണ് ബാറ്റ് വീശിയത്. അവസാന ഓവറിലാണ് അവര്‍ക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമായത്. ഇന്ത്യയുടെ നന്ദനി ശര്‍മ അവസാന ഓവറിലെ നാലാം പന്തിലും അഞ്ചാം പന്തിലും വിക്കറ്റുകള്‍ വീഴ്ത്തി.

ഇന്ത്യന്‍ നിരയില്‍ തിളങ്ങിയതും നന്ദനിയാണ്. താരം 4 ഓവറില്‍ 11 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റുകള്‍ സ്വന്തമാക്കി. ക്രാന്തി ഗൗഡ്, അരുന്ധതി റെഡ്ഡി, ശ്രീചരണി എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. ശ്രീചരണി 4 ഓവറില്‍ 14 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്.

സിംബാബ്‌വെ നിരയില്‍ ഷാര്‍നെ മേയേഴ്‌സ് 33 പന്തില്‍ 2 സിക്‌സും 4 ഫോറും സഹിതം 43 റണ്‍സെടുത്ത് ടോപ് സ്‌കോററായി. 42 റണ്‍സെടുത്ത ഓപ്പണര്‍ കെലിസ് എന്‍ധ്‌ലോവും തിളങ്ങി. 16 റണ്‍സെടുത്ത മൊഡെസ്റ്റര്‍ മുപചിക്വാവയാണ് രണ്ടക്കം കടന്ന മറ്റൊരു താരം.

Summary

India Women have begun their chase of 115 against Zimbabwe Women in the first T20I of the three-match series at the Shaheed Veer Narayan Singh International Stadium in Raipur

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates