
അഷ്മിത, അന്മോള്, ഗായത്രി, മലയാളി താരം ജോളി ട്രീസ! ബാഡ്മിന്റണില്‍ പുതു ചരിത്രമെഴുതി 'യുവ ഇന്ത്യ'
ബാഡ്മിന്റണ്‍ ഏഷ്യ ടീം ചാമ്പ്യന്ഷിപ്സ് ഫൈനലില്‍, മെഡലും ഉറപ്പിച്ചു

സെലംഗോര്‍: ഇന്ത്യന്‍ ബാഡ്മിന്റണ്‍ വനിതാ ടീം ചരിത്രത്തിലാദ്യമായി ബാഡ്മിന്റണ്‍ ഏഷ്യ ടീം ചാമ്പ്യന്ഷിചാമ്പ്യന്ഷിപ്സ് ഫൈനലില്‍. യുവ താരങ്ങളുടെ കരുത്തിലാണ് ഇന്ത്യയുടെ മുന്നേറ്റം. ചരിത്രത്തിലാദ്യമായി ഇന്ത്യ ചാമ്പ്യന്‍ഷിപ്പില്‍ മെഡലും ഉറപ്പിച്ചു.
യുവ താരങ്ങളായ അഷ്മിത ചലിഹ, അന്മോള് ഖര്‍ബ് എന്നിവര്‍ സിംഗിള്‍സ് പോരാട്ടം വിജയിച്ച് ഫൈനലിലേക്ക് കടന്നു. ഡബിള്‍സില്‍ ഇതിഹാസ താരവും പരിശീലകനുമായ പുല്ലേല ഗോപീചന്ദിന്റെ മകളും ഇന്ത്യയുടെ ഭാവി വാഗ്ദാനവുമായ ഗായത്രി ഗോപീചന്ദ്, മലയാളി താരം ജോളി ട്രീസയും ചേര്‍ന്ന വനിതാ ഡബിള്‍സ് സഖ്യവും ഫൈനലുറപ്പിച്ചു. ജപ്പാനെ സെമിയില്‍ വീഴ്ത്തിയാണ് ഇന്ത്യ 3-2ന്റെ ലീഡുമായി ഫൈനലുറപ്പിച്ചത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
24കാരിയായ അഷ്മിത മുന്‍ ലോക ഒന്നാം നമ്പര്‍ താരം നൊസോമി ഒകുഹാരയെ അട്ടിമറിച്ചാണ് ഫൈനലിലേക്ക് മുന്നേറിയത്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ തായ്ലന്ഡാണ് ഇന്ത്യയുടെ എതിരാളികള്‍. ഇന്ത്യയുടെ സൂപ്പര്‍ താരം പിവി സിന്ധു അടക്കമുള്ളവര്‍ നേരത്തെ പരാജയപ്പെട്ട് ടൂര്‍ണമെന്റില്‍ നിന്നു പുറത്തായിരുന്നു. എന്നാല്‍ യുവ താരങ്ങളുടെ കരുത്തിലാണ് ഇന്ത്യ മുന്‍ ചാമ്പ്യന്മാര് കൂടിയായ ജപ്പാനെ സെമിയില്‍ അട്ടിമറിച്ചത്.
WHAT TO READ NEXT

രോഹിത് പുറത്ത്; ലീഡുയര്‍ത്തി ഇന്ത്യ പൊരുതുന്നു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്



