അക്ഷർ പട്ടേൽ വിവാഹിതനായി, വധു മേഹ പട്ടേൽ; ചിത്രങ്ങൾ വൈറൽ

പരമ്പരാ​ഗത ​ഗുജറാത്തി രീതിയിൽ നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്

അക്സർ പട്ടേലിന്റെ വിവാഹചിത്രങ്ങൾ/ ചിത്രം; ട്വിറ്റർ
Last Updated :20 January 2024, 9:16 am IST
Edited by :migrator

വഡോദര; ഇന്ത്യൻ ക്രിക്കറ്റ് താരം അക്ഷർ പട്ടേൽ വിവാഹിതനായി. മേഹ പട്ടേലാണു വധു. വ്യാഴാഴ്ച രാത്രി ഗുജറാത്തിലെ വഡോദരയിൽവച്ചായിരുന്നു വിവാഹം. പരമ്പരാ​ഗത ​ഗുജറാത്തി രീതിയിൽ നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

Story image

താരം സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങളൊന്നും പങ്കുവച്ചിട്ടില്ലെങ്കിലും അക്ഷറിന്റെ ആരാധകർ വിവാഹ ചിത്രങ്ങൾ ട്വിറ്ററിൽ ഷെയർ ചെയ്യുന്നുണ്ട്. ​കൂടാതെ സം​ഗീത്, ഹൽദി ചടങ്ങളുകളിൽ നിന്നുള്ള വിഡിയോകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. ഗുജറാത്ത് സ്വദേശിയായ മേഹ ഡയറ്റീഷനും ന്യൂട്രിഷനിസ്റ്റാണ്. ഇൻസ്റ്റ​ഗ്രാം ഇൻഫ്ളുവൻസർ കൂടിയാണ് മേഹ. ആരോ​ഗ്യകരമായ ഭക്ഷണത്തേക്കുറിച്ചും മറ്റും ഇൻസ്റ്റ​ഗ്രാമിൽ പങ്കുവയ്ക്കാറുണ്ട്. ഇവരുടെ 

Story image

ക്രിക്കറ്റതാരം കെഎൽ രാഹുലും ബോളിവുഡ് സൂപ്പർതാരം സുനിൽഷെട്ടിയുടെ മകളുമായ ആദിയ ഷെട്ടിയുമായുള്ള വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. അതിനു പിന്നാലെയാണ് ക്രിക്കറ്റ് ലോകത്തെ മറ്റൊരു താരംകൂടി വിവാഹിതനാകുന്നത്. വിവാഹത്തെ തുടർന്ന് ഇരുവർക്കും  ന്യൂസീലൻഡിനെതിരായ ക്രിക്കറ്റ് മത്സരത്തിൽ നിന്ന് അവധി അനുവദിച്ചിരിക്കുകയാണ്. ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിൽ ഇരുവരും തിരിച്ചെത്തും. 

Story image
Story image

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now