
News Now
'ഭീഷണിക്ക് മുന്പില് ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന് എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റിന് ഞായറാഴ്ച ഇന്ത്യ ഇറങ്ങും. സെഞ്ചൂറിയന്‍ ടെസ്റ്റില്‍ ഇന്ത്യയുടെ മധ്യനിരയില്‍ ആരെല്ലാം ഇടം നേടും എന്നറിയാനുള്ള ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. മധ്യനിരയിലെ ഇന്ത്യയുടെ തലവേദന രസകരമായി ചൂണ്ടിക്കാണിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം വസീം ജാഫര്‍.
പാവ് ബജി, നീര് ദോശ, ബിരിയാണി എന്നിവയുടെ ചിത്രങ്ങള്‍ നല്‍കിയാണ് വസീം ജാഫറിന്റെ വരവ്. ഇവിടെ നിന്ന് രണ്ടെണ്ണം മാത്രം തെരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ എന്ത് തെരഞ്ഞെടുക്കും?തെരഞ്ഞെടുക്കുന്ന വ്യക്തി വെജിറ്റേറിയന്‍ ആണെങ്കിലോ? അപ്പോള്‍ ബിരിയാണി നഷ്ടപ്പെടും...ഇന്ത്യ സൗത്ത് ആഫ്രിക്ക ഹാഷ് ടാഗോടെ വസീം ജാഫര്‍ ട്വിറ്ററില്‍ കുറിച്ചു.
If you could pick only two, what'd you pick? And what if the person picking was vegan.. hmm.. then the biryani would miss out.. Just some food for thought. #SAvIND pic.twitter.com/O8zpZHnKe0
â Wasim Jaffer (@WasimJaffer14) December 23, 2021
പാവ് ബജി-രഹാനെ, ബിരിയാണി-വിഹാരി
മധ്യനിരയില്‍ ഇടംനേടാന്‍ മത്സരിക്കുന്ന ഇന്ത്യയുടെ മൂന്ന് ബാറ്റ്സ്മാന്മാരെയാണ് ഇവിടെ ഭക്ഷണങ്ങളുടെ രൂപത്തില്‍ ജാഫര്‍ വിലയിരുത്തുന്നത്. പാവ് ബജിയുടെ മഹാരാഷ്ട്ര ബന്ധത്തിലൂടെ ജാഫര്‍ വിരല്‍ചൂണ്ടുന്നത് രഹാനെയ്ക്ക് നേരെ. ആന്ധ്രാപ്രദേശില്‍ നിന്ന് വരുന്ന വിഹാരിയെയാണ് ബിരിയാണിയുമായി രഹാനെ ബന്ധിപ്പിക്കുന്നത്.
ശ്രേയസ് അയ്യരുടെ അമ്മ വിരാട് കോഹ് ലിക്കും അനുഷ്കയ്ക്കും നീര് ദോശ ഉണ്ടാക്കി കൊടുത്തത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. വിഹാരിക്ക് പ്ലേയിങ് ഇലവനില്‍ ഇടംനേടാന്‍ കഴിയില്ല എന്നാണ് ഇവിടെ വസീം ജാഫര്‍ വിലയിരുത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


