1992 മുതൽ ഇന്ത്യ ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് പരമ്പര കളിക്കുന്നുണ്ട്. ഏഴ് തവണയും തോൽവിയായിരുന്നു ഫലം

ഫോട്ടോ: പിടിഐ
Last Updated :22 January 2024, 7:51 pm IST

News Now

സെഞ്ചൂറിയൻ: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പയ്ക്ക് നാളെ തുടക്കം. ഇന്ത്യ വലിയൊരു ലക്ഷ്യമാണ് മുന്നിൽ കാണുന്നത്. കഴിഞ്ഞ 30 വർഷത്തിൽ അധികമായി ഒരിക്കൽ പോലും ഇന്ത്യ ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഒരു ടെസ്റ്റ് പരമ്പര വിജയിച്ചിട്ടില്ല. നാണക്കേടിന്റെ ഈ ചരിത്രം മായ്ക്കുകയാണ് രോ​ഹിതും സംഘവും ലക്ഷ്യമിടുന്നത്. 

1992 മുതൽ ഇന്ത്യ ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് പരമ്പര കളിക്കുന്നുണ്ട്. ഏഴ് തവണയും തോൽവിയായിരുന്നു ഫലം. 2010-11 കാലത്ത് നടന്ന പരമ്പര സമനിലയിൽ ആക്കിയാണ് ഇന്ത്യ മടങ്ങിയത്. 

ആകെ 23 ടെസ്റ്റ് മത്സരങ്ങളാണ് ഇതുവരെ ഇന്ത്യ പ്രോട്ടീസ് മണ്ണില്‍ കളിച്ചത്. നാല് വിജയം മാത്രം. 12 മത്സരങ്ങള്‍ തോറ്റു. ഏഴ് മത്സരങ്ങള്‍ സമനില. 

എന്നാൽ ഈ ലക്ഷ്യം തടയാനായിരിക്കും ദക്ഷിണാഫ്രിക്ക ശ്രമിക്കുക. ടെംബ ബവുമയുടെ നേതൃത്വത്തിലുള്ള ടീമാണ് ഇറങ്ങുന്നത്. ടി20, ഏകദിന പരമ്പരകൾ അടിയറ വച്ച പ്രോട്ടീസിനു വൈറ്റ് വാഷ് ഒഴിവാക്കാൻ ടെസ്റ്റ് പരമ്പര നേടേണ്ടതുണ്ട്. രണ്ട് മത്സങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ ടെസ്റ്റിൽ കളിക്കുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates