ട്വന്റി20 ലോകകപ്പിന്റെ സമയമാവുമ്പോഴേക്കും ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ ഹര്‍ദിക്കിന് കഴിഞ്ഞാല്‍ മാത്രമാണ് ആ സെലക്ഷന്‍ നീതീകരിക്കാനാവുക

ഹാര്‍ദിക് പാണ്ഡ്യ, വിരാട് കോഹ്‌ലിക്കൊപ്പം / ട്വിറ്റര്‍ ചിത്രം
Last Updated :20 January 2024, 8:49 am IST

News Now

ന്യൂഡല്‍ഹി: പരിക്കാണെങ്കില്‍ ഹര്‍ദിക് പാണ്ഡ്യയെ ഇന്ത്യയുടെ ട്വന്റി20 സംഘത്തില്‍ ഉള്‍പ്പെടുത്തിയത് എന്തിന് എന്ന ചോദ്യവുമായി മുന്‍ താരം സാബ കരിം. ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നുണ്ടെങ്കില്‍ ആ സമയം കളിക്കാനുള്ള ഫിറ്റ്‌നസ് ആ കളക്കാരനുണ്ടാവണം എന്ന് സാബാ കരിം ചൂണ്ടിക്കാണിക്കുന്നു. 

ഇന്ത്യന്‍ ടീമിലെ പ്രധാനപ്പെട്ട താരമാണ് ഹര്‍ദിക് എന്നത് വ്യക്തമാണ്. എന്നാല്‍ ട്വന്റി20 ലോകകപ്പിന്റെ സമയമാവുമ്പോഴേക്കും ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ ഹര്‍ദിക്കിന് കഴിഞ്ഞാല്‍ മാത്രമാണ് ആ സെലക്ഷന്‍ നീതീകരിക്കാനാവുക. മുംബൈക്ക് വേണ്ടി കഴിഞ്ഞ രണ്ട് കളിയും ഹര്‍ദിക് കളിച്ചില്ല. എപ്പോഴാണ് ഹര്‍ദിക്കിന് പരിക്കേറ്റത് എന്നും സാബാ കരീം ചോദിക്കുന്നു. 

ഇന്ത്യന്‍ ടീമിന്റെ സെലക്ഷന്‍ നടക്കുന്ന സമയമാണോ പരിക്കേറ്റത്? അതോ ഐപിഎല്ലിനായി ഒരുങ്ങുമ്പോഴോ? ഈ കാര്യങ്ങളെല്ലാം വിശദീകരിക്കേണ്ടതുണ്ട്. പരിക്കിന്റെ പിടിയിലാണ് എങ്കില്‍ ദേശിയ ടീമിലേക്ക് എന്തിനാണ് തെരഞ്ഞെടുത്തത്. പരിക്കാണ് എങ്കില്‍ എന്‍സിഎയിലേക്ക് പോയി ഫിറ്റ്‌നസ് വീണ്ടെടുക്കണം. അതിന് ശേഷം മാത്രമാണ് സെലക്ഷന് യോഗ്യത എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. 

കഴിഞ്ഞ രണ്ട് കളികളില്‍ മുംബൈ ഇന്ത്യന്‍സ് തോറ്റിരുന്നു.തുടര്‍ തോല്‍വികളാണെങ്കിലും ഹര്‍ദിക്ക് പൂര്‍ണമായും ഫിറ്റ്‌നസ് വീണ്ടെടുക്കുമ്പോള്‍ മാത്രമാവും മുംബൈ കളത്തിലിറക്കുക. ഞായറാഴ്ച ബാംഗ്ലൂരിന് എതിരെയാണ് മുംബൈയുടെ അടുത്ത കളി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates