ഇനി ആ കളി നടക്കില്ല; ക്രിക്കറ്റില്‍ പുതിയ നിയമം കൊണ്ടുവന്ന് ഐസിസി 

പരിഷ്‌ക്കരണം 2023 ഡിസംബര്‍ 12 മുതല്‍ പ്രാബല്യത്തില്‍ വന്നു.

പ്രതീകാത്മക ചിത്രം
Last Updated :22 January 2024, 7:51 pm IST

ദുബായ്: ക്രിക്കറ്റില്‍ പുതിയ മാറ്റം കൊണ്ടുവന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി). കീപ്പര്‍മാര്‍ സ്റ്റംപിങ്ങില്‍ അപ്പീല്‍ നല്‍കിയാല്‍ മൂന്നാം അമ്പയര്‍ പന്ത് ബാറ്റില്‍ തട്ടിയിട്ടുണ്ടോയെന്നോ, അല്ലെങ്കില്‍ ബാറ്റര്‍ എല്‍ബിഡബ്ല്യു ആണോ എന്നതടക്കമുള്ള കാര്യങ്ങള്‍  പരിശോധിക്കില്ലെന്നതാണ്  പുതിയ മാറ്റം.

സ്പിന്നറുമാര്‍ പന്തെറിയുമ്പോള്‍ എല്‍ ബി, ക്യാച്ച് ഉള്‍പ്പടെ ഉള്ള കാര്യത്തില്‍ സംശയം വരുമ്പോള്‍ ഡി ആര്‍ എസ് എടുക്കാതിരിക്കാന്‍ കീപ്പര്‍ ബെയ്ല്‍സ് തട്ടി മാറ്റുന്നത് പതിവാണ്. ഇങ്ങനെ ചെയ്യുമ്പോള്‍ തീരുമാനം മൂന്നാം അമ്പയറിന് കൈമാറുന്നതാണ് പതിവ്. 

പുതിയ നിയമത്തില്‍ മൂന്നാം അമ്പയര്‍ക്ക് സ്റ്റംപിങ് മാത്രമേ പരിശോധിക്കാന്‍ സാധിക്കു. മൂന്നാം അമ്പയര്‍ക്ക് ക്യാമറയില്‍ സൈഡ് വ്യൂ കാണാന്‍ മാത്രമേ കഴിയൂ. ഇത് സ്റ്റംപിങ് അപ്പീലിനുള്ള വിധി മാത്രം  വ്യക്തമാക്കുന്നതാണ്.  ടീമുകള്‍ ഒരു അപ്പീലിലൂടെ ഒരുപാട് കാര്യങ്ങള്‍ക്ക് വിധി നോക്കുന്ന രീതിയില്‍ ഇതോടെ മാറ്റം വരും. ക്യാച്ച് ഉള്‍പ്പടെ ഉള്ള കാര്യങ്ങളില്‍ സംശയം ഉണ്ടെങ്കില്‍ ബെയ്ല്‍സ് തട്ടി മാറ്റി തീരുമാനം മൂന്നാം അമ്പയറിലേക്കെത്തുന്ന രീതി ഒഴിവാകും. പരിഷ്‌ക്കരണം 2023 ഡിസംബര്‍ 12 മുതല്‍ പ്രാബല്യത്തില്‍ വന്നു.

കീപ്പര്‍മാര്‍ക്ക് ലഭിക്കുന്ന മുന്‍തൂക്കം എടുത്ത് കളയുകയുന്നതാണ് പുതിയ നിയമം. അനാവശ്യമായ സ്റ്റംപിങ് അപ്പീലുകള്‍ അമ്പയറുമാരെ തീരുമാനം മൂന്നാം അമ്പയര്‍ക്ക് വിടുന്ന ഘട്ടത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചിരുന്നു. ഇങ്ങനെ ചെയ്യുമ്പോള്‍  ടീമുകള്‍ തങ്ങളുടെ റിവ്യൂ സേവ് ചെയ്യും.

2023ലെ ബോര്‍ഡര്‍ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരി ഡി ആര്‍ എസ് ഉപയോഗിക്കാതെ ക്യാച്ച്ബാക്ക് റിവ്യൂ പല തവണ ഉപയോഗിച്ചിരുന്നു. ഇത് മത്സരത്തിന്റെ സമയം കളയുന്ന ഘട്ടത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചിരുന്നു. 

കണ്‍കഷന്‍ റീപ്ലേസ്‌മെന്റ് നിയമത്തിലും ഐസിസി കൂടുതല്‍ വ്യക്തത വരുത്തിയിട്ടുണ്ട്. പകരക്കാരനായ കളിക്കാരനെ ബൗളിങ്ങില്‍ നിന്ന് പിന്‍വലിച്ചാല്‍ പകരക്കാരനായി എത്തുന്ന താരത്തെ ബൗള്‍ ചെയ്യാന്‍ അനുവദിക്കില്ല. കൂടാതെ മൈതാനത്തെ പരിക്ക് വിലയിരുത്തുന്നതിനും ചികിത്സിക്കുന്നതിനുമുള്ള സമയം നാല് മിനിറ്റായി  പരിമിതപ്പെടുത്തിയിട്ടുമുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now