മുംബൈ ഇന്ത്യന്‍സ്- ചെന്നൈ സൂപ്പര്‍ കിങ്‌സ് പോരാട്ടത്തോടെ തുടക്കം; ഐപിഎല്‍ ദുബായ് പതിപ്പിന്റെ ഷെഡ്യൂള്‍ പുറത്തുവിട്ട് ബിസിസിഐ

മുംബൈ ഇന്ത്യന്‍സ്- ചെന്നൈ സൂപ്പര്‍ കിങ്‌സ് പോരാട്ടത്തോടെ തുടക്കം; ഐപിഎല്‍ ദുബായ് പതിപ്പിന്റെ ഷെഡ്യൂള്‍ പുറത്തുവിട്ട് ബിസിസിഐ

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 8:47 am IST

മുംബൈ: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പകുതിയില്‍ അവസാനിപ്പിച്ച ഐപിഎല്‍ പോരാട്ടത്തിന്റെ രണ്ടാം പതിപ്പിന്റെ ഷെഡ്യൂള്‍ പുറത്തുവിട്ട് ബിസിസിഐ. ഐപിഎല്‍ ദുബായ് പതിപ്പിന്റെ ഫിക്‌സ്ച്ചറാണ് ബിസിസിഐ പുറത്തിറക്കിയത്. 

സെപ്റ്റംബര്‍ 19ന് നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലുള്ള മത്സരത്തോടെയാണ് അവശേഷിക്കുന്ന 31 മത്സരങ്ങള്‍ അടങ്ങിയ ദുബായ് പതിപ്പ് ആരംഭിക്കുക. ഒക്ടോബര്‍ 15നാണ് ഫൈനല്‍. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടം ഒക്ടോബര്‍ എട്ടിനാണ്. മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മില്‍ ഏറ്റുമുട്ടും. 

ദുബായ്, ഷാര്‍ജ, അബുദാബി എന്നിവയാണ് രണ്ടാം പതിപ്പിലെ വേദികള്‍. ദുബായില്‍ 13 മത്സരങ്ങളും ഷാര്‍ജയില്‍ 10 മത്സരങ്ങളും അബുദാബിയില്‍ എട്ട് മത്സരങ്ങളുമാണ് നടക്കുക. ആദ്യ ക്വാളിഫയര്‍ പോരാട്ടവും ഫൈനലും ഉള്‍പ്പെടെയാണ് ദുബായില്‍ 13 മത്സരങ്ങള്‍. 

ഷാര്‍ജയില്‍ എലിമിനേറ്ററും രണ്ടാം ക്വാളിഫയറും ഉള്‍പ്പെടെയാണ് പത്ത് മത്സരങ്ങള്‍ നടക്കുക. ഏഴ് ഡബിള്‍ ഹെഡ്ഡര്‍ മത്സരങ്ങളും ഇത്തവണയുണ്ടാകും. മെയ് മാസത്തിലാണ് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ആദ്യ ഘട്ടം പകുതിയില്‍ അവസാനിപ്പിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now