
നവീന്‍ 'ചുഴലി'യില്‍ വീണ് മുംബൈ; ലഖ്നൗവിന് ജയിക്കാന്‍ വേണം 183 റണ്‍സ്
നിശ്ചിത ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ് നേടി.

ചെന്നൈ: ഐപിഎല്‍ എലിമിനേറ്ററില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ മുംബൈ ഇന്ത്യന്‍സിന് ഭേദപ്പെട്ട സ്കോര്‍. നിശ്ചിത ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ് നേടി. രണ്ടാം ക്വാളിഫയറില്‍ ഗുജറാത്തിനെ നേരിടണമെങ്കില്‍ ലഖ്നൗവിന് വേണ്ടത് 183 റണ്‍സാണ്.
സൂര്യകുമാര്‍ യാദവും ഗ്രീന്‍ കാമറൂണും മികച്ച തുടക്കത്തിന് ശേഷം മടങ്ങിയപ്പോള്‍ തിലക് വര്‍മ്മ, നെഹാല്‍ വധേര എന്നിവരുടെ ബാറ്റിങാണ് അവസാന ഓവറുകളില്‍ മുംബൈക്ക് രക്ഷയായത്. ലഖ്നൗവിനായി പേസര്‍ നവീന്‍ ഉള് ഹഖ് നാലും യഷ് താക്കൂര്‍ മൂന്നും മൊഹ്സീന് ഖാന് ഒന്നും വിക്കറ്റ് സ്വന്തമാക്കി.
കളിയിലേക്ക് എത്തുംമുന്പേ രോഹിത്തും ഇഷാനും വീണു. നാലാം ഓവറില്‍ നവീന്‍ ഉള് ഹഖിന്റെ പന്തില്‍ രോഹിത് ശര്‍മ്മയെ(11) ആയുഷ് ബദോനി പിടികൂടിയപ്പോള്‍ തൊട്ടടുത്ത ഓവറില്‍ ഇഷാന് കിഷനെ(15) യഷ് താക്കൂര്‍ വിക്കറ്റിന് പിന്നില്‍ നിക്കോളാസ് പുരാന്റെ കൈകളില്‍ ഭദ്രമാക്കി. പിന്നീടെത്തിയ കാമറൂണ്‍ ഗ്രീന്‍ തകര്‍ത്തടിച്ചതോടെ പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ 62-2 എന്ന ശക്തമായ നിലയിലെത്തി മുംബൈ. 10 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മുംബൈ ഇന്ത്യന്‍സിന് 97 റണ്‍സുണ്ടായിരുന്നു.
ടീം സ്കോര്‍ 100 കടന്നതിന് പിന്നാലെ സിക്സര്‍ പറത്താനുള്ള ശ്രമത്തിനിടെ സൂര്യകുമാര്‍ യാദവ് പുറത്തായി. 33 റണ്‍സാണ് യാദവിന്റെ സമ്പാദ്യം. ഇതേ ഓവറില്‍ ഗ്രീനിനെ(23 പന്തില്‍ 41) നവീന്‍ സ്ലോ ബോളില്‍ ബൗള്‍ഡാക്കി. ഡേവിഡിനെ(13 പന്തില്‍ 13) ഹൈ ഫുള്‍ടോസില്‍ മടക്കുകയായിരുന്നു യഷ് താക്കൂര്‍. 18-ാം ഓവറില്‍ തിലക് വര്‍മ്മയെയും(24 പന്തില്‍ 26) പുറത്താക്കി നവീന്‍ നാല് വിക്കറ്റ് തികച്ചു. മൊഹ്സീന് ഖാന്റെ 19-ാം ഓവറില്‍ ക്രിസ് ജോര്‍ദാനും(7 പന്തില്‍ 4) മടങ്ങി. ഇന്നിംഗ്സിലെ അവസാന പന്തില്‍ നെഹാല്‍ വധേരയെ(12 ബോളില്‍ 23) യഷ് പറഞ്ഞയച്ചു. വധേര രണ്ട് വീതം ഫോറും സിക്സും പറത്തി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

