27 ഫോര്‍, 14 സിക്സര്‍; ഐപിഎല്‍ ചരിത്രത്തിലെ രണ്ടാമത്തെ ഉയര്‍ന്ന സ്കോര്‍, 'സൂപ്പര്‍' ജയന്റ്സ്; പഞ്ചാബിന് ജയിക്കാന്‍ 258 റണ്‍സ്
ടോസ് നേടിയ പഞ്ചാബ് ലഖ്നൗവിനെ ബാറ്റിങിന് അയക്കുകയായിരുന്നു.

ചണ്ഡീഗഡ്: ഐപിഎല്ലില്‍ ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ പടുത്തുയര്‍ത്തി ലഖ്നൗ സൂപ്പര്‍ ജയന്റ്സ്. പഞ്ചാബ് കിങ്സിനെതിരെയായിരുന്നു ലഖ്നൗവിന്റെ സൂപ്പര്വെടിക്കെട്ട്. നിശ്ചിത ഓവറില്‍ ലഖ്നൗ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സ് എടത്തു. ടോസ് നേടിയ പഞ്ചാബ് ലഖ്നൗവിനെ ബാറ്റിങിന് അയക്കുകയായിരുന്നു.
ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ അതിവേഗം മടങ്ങിയങ്കിലും കെയ്ല്‍ മയേഴ്സ് വെടിക്കെട്ട് പ്രകടനം തുടര്‍ന്നു. 24 പന്തില്‍ നിന്ന് 4 സിക്സറും ഏഴ് ഫോറും ഉള്‍പ്പടെ 54 റണ്‍സ് എടുത്തു. മയേഴ്സിന് സമാനമായ രീതിയില്‍ പിന്തുണ നല്കി ആയുഷ് ബദോനിയും നിലയുറപ്പിച്ചു. 24 പന്തില്‍ നിന്ന് 43 റണ്‍സ് എടുത്താണ് ബദോനി മടങ്ങിയത്.
മാര്‍കസ് സ്റ്റോയിനിസ് ആയിരുന്നു ലഖ്നൗവിന്റെ ടോപ്സ്കോറര്‍. 40 പന്തില്‍ നിന്ന് 72 റണ്‍സ് നേടി. ആറ് ഫോറും അഞ്ച് സിക്സും ഉള്‍പ്പെടുന്നതായിരുന്നു സ്റ്റോയിന്സിന്റെ ഇന്നിങ്സ്. നിക്കോളാസ് പൂരനും തകര്‍ത്തടിച്ചതോടെ പഞ്ചാബിന്റെ സ്കോര്‍ 250 കടന്നു. ഐപിഎല്ലിന്റെ ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് ഒരു ടീം 250 കടക്കുന്നത്. പൂരന് 45 റണ്‍സ് നേടി. ദീപക് ഹൂഡ 11, ക്രുനാല്‍ പാണ്ഡ്യ 5 റണ്‍സും നേടി.
പഞ്ചാബ് നായകന് പരിക്കില്‍ നിന്ന് മുക്തനായ ടീമില്‍ തിരിച്ചെത്തി.പഞ്ചാബില്‍ രണ്ട് മാറ്റങ്ങളാണുള്ളത്. ധവാന് പുറമേ ഗുര്‍നൂര്‍ ബ്രാര്‍ ടീമിലിടം നേടി. ബ്രാറിന്റെ ഐപിഎല്‍ അരങ്ങേറ്റ മത്സരമാണിത്. മറുവശത്ത് ലഖ്നൗ കഴിഞ്ഞ മത്സരത്തില്‍ കളിച്ച അതേ ടീമിനെ നിലനിര്‍ത്തി.നിലവില്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് എട്ട് പോയന്റുള്ള പഞ്ചാബ് പോയന്റ് പട്ടികയില്‍ ആറാമതാണ്. ഇന്ന് വിജയിച്ചാല്‍ ടീമിന് നാലാം സ്ഥാനത്തെത്താം. മറുവശത്ത് ഏഴ് മത്സരങ്ങളില്‍ നിന്ന് നാല് വിജയമുള്ള ലഖ്നൗ നാലാം സ്ഥാനത്താണ്. ഈ സീസണില്‍ ആദ്യം ഏറ്റുമുട്ടിയപ്പോള്‍ പഞ്ചാബ് രണ്ട് വിക്കറ്റിന് ലഖ്നൗവിനെ പരാജയപ്പെടുത്തിയിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
അനര്‍ഹര്‍ റേഷന്‍ കാര്‍ഡ് സറണ്ടര്‍ ചെയ്യണം; പിഴ ഒഴിവാക്കാം, രണ്ട് മാസത്തെ സാവകാശം
ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് മാര്‍ച്ച്, ഗ്യാനേഷിനെ മാറ്റാൻ നിയമസഭയിൽ പ്രമേയം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

സിഎംആര്‍എല്‍ അഴിമതി കേസ്: വിജിലന്‍സ് ഇന്ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യും

ഒമാന്‍ തീരത്ത് കപ്പലിന് നേരെ ആക്രമണം; രണ്ട് ഇന്ത്യന്‍ നാവികരെ കാണാതായി, അപലപിച്ച് വിദേശകാര്യമന്ത്രാലയം
Related News

ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് മാര്‍ച്ച്, ഗ്യാനേഷിനെ മാറ്റാൻ നിയമസഭയിൽ പ്രമേയം; ഇന്നത്തെ 5 പ്രധാന വാർത്തകൾ
