
അവസാന പന്തുവരെ ആവേശം, ഒടുവിൽ മുട്ടുമടക്കി ധോനിപ്പട; ജയം പഞ്ചാബിന്
ചെന്നൈ ഉയർത്തിയ 201 റൺസെന്ന വിജയലക്ഷ്യം പഞ്ചാബ് ആറ് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു

ചെന്നൈ: ആവേശപ്പോരാട്ടത്തിനൊടുവിൽ ചെന്നൈയെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി പഞ്ചാബ്. അവസാന പന്തിൽ ജയിക്കാൻ മൂന്ന് റൺസ് വേണമെന്ന നിലയിലായിരുന്നു പഞ്ചാബ്. ചെന്നൈ ഉയർത്തിയ 201 റൺസെന്ന വിജയലക്ഷ്യം പഞ്ചാബ് ആറ് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ചെന്നെെക്ക് ഓപ്പണർമാരായ ഋതുരാജ് ഗെയ്ക്വാദും ഡേവിഡ് കോൺവേയും മികച്ച തുടക്കമാണ് സമ്മാനിച്ചത്. അർധസെഞ്ചുറിയുമായി പുറത്താവാതെ നിന്ന ഡേവിഡ് കോൺവേയാണ് ചെന്നൈയുടെ ടോപ്‌സ്‌കോറർ. 52 പന്തിൽ നിന്ന് 92 റൺസാണ് കോൺവേ നേടിയത്. 16 ബൗണ്ടറികളുടേയും ഒരു സിക്‌സിന്റേയും അകമ്പടിയോടെയായിരുന്നു താരത്തിന്റെ പ്രകടനം. ഗെയ്ക്വാദ്(37), ശിവം ദുബൈ(28) എന്നിവരും ചെന്നൈക്കായി ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവച്ചു. മോയിൻ അലി 10 റൺസും രവീന്ദ്ര ജഡേജ 12 റൺസുമെടുത്തു.
അവസാന ഓവറിൽ നായകൻ ധോനി നടത്തിയ വെടിക്കെട്ടാണ് ചെന്നൈ സ്‌കോർ 200ലെത്തിച്ചത്. നാല് പന്തുകൾ നേരിട്ട ധോനി 13 റൺസെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബും മികച്ച തുടക്കം തന്നെയാണ് കാഴ്ച്ചവച്ചത്. സ്കോർബോർഡിൽ 50റൺസ് ചേർത്തശേഷമാണ് ആദ്യ വിക്കറ്റ് വീണത്. 28 റൺസ് നേടി ശിഖർ ധവാൻ പുറത്തായി. പ്രഭ്‌സിമ്രാൻ സിങ്(42), ലിയാം ലിവിങ്സ്റ്റൺ(40), സാം കറൻ(29), ജിതേഷ് ശർമ(21) എന്നിവരും മികച്ച പ്രകടനം കാഴ്ച്ചവച്ചു. അവസാന ഓവറുകളിൽ അവസരോചിതമായ ബാറ്റുവീശിയ സിക്കന്ദർ റാസയുടെ പ്രകടനം പഞ്ചാബ് ജയത്തിൽ നിർണായകമായി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
പാലക്കാടിന്റെ അഭിമാനം; അഡ്വ പിബി മേനോൻ നൂറിന്റെ നിറവിലേക്ക്; ആശംസയുമായി പ്രധാനമന്ത്രി
മൂന്ന് ബാറുകളില്‍ കയറി മദ്യപാനം, മിനി കൂപ്പര്‍ 'പറന്നത്' അതിവേഗത്തില്‍; സുഹൈലിനെതിരെ കുറ്റകരമായ നരഹത്യ

കുളത്തിലെ ചെങ്കൽ പടവിൽ വീണ് രണ്ടാം ക്ലാസുകാരി മരിച്ചു


