
കട്ട് ചെയ്ത് കയറി, ക്ലീന്‍ ബൗള്‍ഡ്! ഡല്‍ഹിയെ ജയിപ്പിച്ച കുല്‍ദീപിന്റെ 'മാന്ത്രിക പന്ത്' (വീഡിയോ)
രാഹുല്‍, സ്റ്റോയിനിസ്, പൂരാന് എന്നിവരെ മടക്കി കുല്‍ദീപ്

ലഖ്നൗ: ഡല്‍ഹി ക്യാപിറ്റല്‍സ് വിജയ വഴിയില്‍ തിരിച്ചെത്തിയപ്പോള്‍ അതിന്റെ ക്രെഡിറ്റ് മുഴുവന്‍ റിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവിനു നല്‍കുകയാണ് ടീം പരിശീലകരില്‍ ഒരാളായ പരസ് മാംബ്രെ. പ്രത്യേകിച്ച് നിക്കോളാസ് പൂരാനെ ഗോള്‍ഡന്‍ ഡക്കാക്കി മടക്കിയ പന്ത് മാജിക്ക് ഡെലിവറിയാണെന്നു മാംബ്രെ. ആ ഒരൊറ്റ വിക്കറ്റില്‍ തന്നെ ഡല്‍ഹി വിജയത്തിന്റെ അടിത്തറയിട്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ വീഴ്ത്തി ഡല്‍ഹി രണ്ടാം ജയമാണ് സ്വന്തമാക്കിയത്. കുല്‍ദീപ് വീഴ്ത്തിയ മൂന്ന് മുന്‍നിര വിക്കറ്റുകളാണ് കളിയുടെ ഗതി നിര്‍ണയിച്ചത്. നാലോവറില്‍ 20 റണ്‍സ് മാത്രമാണ് താരം വിട്ടുനകൊടുത്തത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ലഖ്നൗ ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ 39ല്‍ നില്‍ക്കെ കുല്‍ദീപ് താരത്തെ ഋഷഭ് പന്തിന്റെ കൈയിലെത്തിച്ചു. പിന്നാലെ രണ്ടാം വരവില്‍ അപകടകാരികളായ മാര്ക്കസ്റ്റ് സ്റ്റോയിനിസ്, തൊട്ടു പിന്നാലെ നിക്കോളാസ് പൂരാന് എന്നിവരുടെ വിക്കറ്റുകളും വീഴ്ത്തി കുല്‍ദീപ് ലഖ്നൗവിനെ ഞെട്ടിച്ചു.
പൂരാന് മിന്നും ഫോമിലാണ് ഈ സീസണില്‍ ബാറ്റ് വീശുന്നത്. സ്റ്റോയിനിസ് പുറത്തായതിനു പിന്നാലെ ക്രീസിലെത്തിയ കരീബിയന്‍ താരം നിലയുറപ്പിക്കാന്‍ പോലും സമയം അനുവദിക്കാതെ കുല്‍ദീപ് മടക്കി. നേരിട്ട ആദ്യ പന്തിന്റെ ഗതി അറിയാതെ നിന്ന പൂരാനെ ഞെട്ടിച്ച് കുല്‍ദീപിന്റെ കറങ്ങിത്തിരിഞ്ഞ പന്ത് ഓഫ് സൈഡില്‍ കട്ട് ചെയ്ത് അകത്തേക്ക് കയറി സ്റ്റംപിളക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Related News


'രാവിലെ മുതൽ വൈകുന്നേരം വരെ കാൽ മടക്കി കെട്ടി വച്ചിരിക്കുകയായിരുന്നു; കട്ട് പറഞ്ഞതിന് ശേഷവും ഞാൻ നിർത്താതെ കരഞ്ഞു'

ഇന്ന് രാത്രിയിൽ പവർ കട്ട് ഉണ്ടായേക്കില്ല; തിരുത്തേണ്ടവരെല്ലാം തിരുത്തിക്കൊള്ളുക; മഹാമാരികളെ നേരിടാന്‍ ബ്രിക്സ് ഇന്റഗ്രേറ്റഡ് സിസ്റ്റം: ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

