ഇരു ടീമുകളും പ്ലേ ഓഫ് സാധ്യതകള്‍ തേടുകയാണ്. അതിനാല്‍ ജയം അനിവാര്യം

IPL 2024, CSK vs PBKS
ഋതുരാജ്, സാം കറന്‍Source by : ട്വിറ്റര്‍
Last Updated :5 May 2024, 3:24 pm IST

News Now

ധരംശാല: ഐപിഎല്ലില്‍ ഇന്ന് ആദ്യ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് പഞ്ചാബ് കിങ്‌സുമായി ഏറ്റുമുട്ടും. ടോസ് നേടി പഞ്ചാബ് ബൗളിങ് തിരഞ്ഞെടുത്തു.

ഇരു ടീമുകളും പ്ലേ ഓഫ് സാധ്യതകള്‍ തേടുകയാണ്. അതിനാല്‍ ജയം അനിവാര്യം. തുടരെ രണ്ട് മത്സരങ്ങള്‍ വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് പഞ്ചാബ്. കഴിഞ്ഞ കളിയിലെ തോല്‍വി മറന്ന് ജയ വഴിയിലെത്താനാണ് ചെന്നൈ ഒരുങ്ങുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചെന്നൈ ന്യൂസിലന്‍ഡ് സ്പിന്നര്‍ മിച്ചല്‍ സാന്റ്‌നര്‍ക്ക് ആദ്യമായി പ്ലെയിങ് ഇലവനില്‍ അവസരം നല്‍കി. മുസ്തഫിസുര്‍ റഹ്മാനു പകരമാണ് സാന്റ്‌നര്‍ ഇറങ്ങുന്നത്. മുസ്തഫിസുര്‍ ബംഗ്ലാദേശിനായി കളിക്കാന്‍ ടീമില്‍ നിന്നു ഒഴിവായതോടെയാണ് കിവി സ്പിന്നര്‍ക്ക് അവസരമൊരുങ്ങിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates