
News Now
'ഒരുവീട്ടില് പരമാവധി മൂന്ന് നായകള് മാത്രം'; പെറ്റ് ഓണര്ഷിപ്പ് നിയമം കര്ശനമാകും

മാര്പാപ്പയ്ക്ക് ശ്വാസകോശ കാന്സര്, ജൂതപ്പള്ളിക്ക് മുന്നില് തീയിട്ടയാള് പിടിയില്, പരമ്പര പിടിക്കാന് ഇന്ത്യ; ഇന്നത്തെ 5 പ്രധാന വാര്ത്തകള്

എറണാകുളം ജൂതപ്പള്ളിക്ക് മുന്നില് തീയിട്ട കേസില് യുവാവ് പിടിയില്, തീവ്രവാദ ബന്ധമെന്ന് സൂചന; വീട്ടില് മയക്കുമരുന്നിന്റെ വന് ശേഖരം

പരമ്പര പിടിക്കാന് ഇന്ത്യ ഇറങ്ങുന്നു, നാലാം ടി20 ഇന്ന്; ഹൈദരാബാദിലും റണ്മഴ പെയ്യുമോ?

ജയ്പുര്: ഐപിഎല്ലിലെ ആദ്യ പോരിനിറങ്ങിയ രാജസ്ഥാന് റോയല്സിനു മികച്ച സ്കോര്. ലഖ്നൗ സൂപ്പര് ജയന്റ്സിനെതിരായ മത്സരത്തില് അവര് നാല് വിക്കറ്റ് നഷ്ടത്തില് 193 റണ്സടിച്ചു. ലഖ്നൗവിനു ജയിക്കാന് 194 റണ്സ്.
ടോസ് നേടി രാജസ്ഥാന് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മലയാളി ക്യാപ്റ്റന് സഞ്ജു സാംസണ് അര്ധ സെഞ്ച്വറിയുമായി മുന്നില് നിന്നു നയിച്ചു. സഞ്ജു 52 പന്തില് ആറ് സിക്സും മൂന്ന് ഫോറും സഹിതം 82 റണ്സ് അടിച്ചെടുത്തു പുറത്താകാതെ നിന്നു. 33 പന്തിലാണ് താരം 50ല് എത്തിയത്. കളി തീരുമ്പോള് സഞ്ജുവിനൊപ്പം ധ്രുവ് ജുറേലും പുറത്താകാതെ ക്രീസില്. താരം 12 പന്തില് ഓരോ സിക്സും ഫോരും സഹിതം 20 റണ്സെടുത്തു.
വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള്
യശസ്വി ജയ്സ്വാള് (24), ജോസ് ബട്ലര് (11) എന്നിവര് പുറത്തായതതിനു പിന്നാലെ ഒന്നിച്ച സഞ്ജു സാംസണ്- റിയാന് പരാഗ് സഖ്യമാണ് രാജസ്ഥാനെ തുണച്ചത്.
റിയാന് പരാഗിനെ നാലാം നമ്പറില് ഇറക്കാനുള്ള തീരുമാനം ഫലം കണ്ടു. താരം 29 പന്തുകള് നേരിട്ട് 43 റണ്സെടുത്തു. ഒരു ഫോറും മൂന്ന് സിക്സും പറത്തി. ഷിമ്രോണ് ഹെറ്റ്മെയറാണ് പുറത്തായ മറ്റൊരു രാജസ്ഥാന് ബാറ്റര്. താരം അഞ്ച് റണ്സ് മാത്രമാണ് എടുത്തത്.
ലഖ്നൗവിനായി നവീന് ഉള് ഹഖ് രണ്ട് വിക്കറ്റെടുത്തു. മൊഹ്സിന് ഖാന്, രവി ബിഷ്ണോയ് എന്നിവര് ഓരോ വിക്കറ്റെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




