
അവകാശവാദവുമായി വീണ്ടും ക്രിസ്റ്റ്യാനോ റൊണാൾഡോ

News Now
റെയില്വേ ജീവനക്കാര്ക്ക് ദീപാവലി സമ്മാനം; 2,000 കോടി രൂപ ബോണസ് പ്രഖ്യാപിച്ച് കേന്ദ്രം

രാഹുല്ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്ശം: ആര് ശ്രീലേഖയ്ക്കെതിരെ പരാതി; ഹൈന്ദവവികാരം വ്രണപ്പെടുത്തിയെന്നും ആരോപണം

പിണറായിക്ക് നിർണായകം, ഇന്ത്യ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതിയിൽ, തുലാവർഷം ഇന്നെത്തും, ഇന്ത്യയെ തകർത്ത് വിൻഡീസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കേരളത്തില് ജനനം, നിത്യ രാമന് ലോസ് ഏഞ്ചല്സ് മേയറാകുമോ? കാരന് ബാസിനെതിരെ ലീഡ്

ലിസ്ബൻ: ചരിത്രത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരം താനാണെന്നു അവകാശപ്പെട്ട് പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. താൻ നേടിയ ഗോളുകൾക്ക് അർഹിച്ച അംഗീകാരം ലഭിക്കുന്നില്ലെന്നും ക്രിസ്റ്റ്യാനോ നിരാശയോടെ പ്രതികരിച്ചു. പോർച്ചുഗൽ പരിശീലകൻ ജോർജ് ജീസസുമായുള്ള അഭിപ്രായഭിന്നതയെ തുടർന്നു ക്രിസ്റ്റ്യാനോ അനുവാദമില്ലാതെ ദേശീയ ക്യാംപ് വിട്ടത് വലിയ വിവാദമായിരുന്നു. പിന്നാലെ പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ താരത്തിനു താത്കാലിക വിലക്കും ഏർപ്പെടുത്തി. അതിനിടെ സിഎൻഎൻ പോർച്ചുഗലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ അവകാശവാദങ്ങൾ.
'ആളുകൾ എന്റെ നിമിഷങ്ങളെയോ ഗോളുകളെയോ വിലമതിക്കുന്നില്ല, അല്ലേ? ചരിത്രത്തിലെ ഏറ്റവും മികച്ച താരം ഞാൻ തന്നെയാണ്. ആരാണ് മികച്ചവൻ എന്ന കാര്യത്തിൽ യാതൊരു തർക്കവും ഇല്ല. നിങ്ങൾ ഗോളുകൾ അടിച്ചുകൊണ്ടിരിക്കുകയേ വേണ്ടു. കണക്കുകൾ എല്ലാം വ്യക്തമാക്കുന്നുണ്ട്.'
'ഞാൻ ഭാവിയെക്കുറിച്ച് വല്ലാതെ ചിന്തിച്ചു കൂട്ടാറില്ല. എന്റെ കുട്ടികളുടെ ജീവൻ തൊട്ട് ആണയിടുന്നു ഞാൻ വർത്തമാനത്തിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്ന ആളാണ്. നാളെ എന്തുസംഭവിക്കുമെന്ന് എനിക്കറിയില്ല. ചിലപ്പോൾ രാവിലെ എഴുന്നേൽക്കുമ്പോൾ എനിക്ക് ഫുട്ബോൾ കളിക്കാൻ തോന്നില്ല. അല്ലെങ്കിൽ മടിയായിരിക്കും. എനിക്കത് കൃത്യമായി പറയാൻ അറിയില്ല'- റൊണാൾഡോ വ്യക്തമാക്കി.
കരിയറിൽ 980 ഗോളുകൾ ഇതുവരെ നേടിയിട്ടുള്ള ക്രിസ്റ്റ്യാനോ 1000 ഗോളുകൾ എന്ന മാന്ത്രിക സംഖ്യ ലക്ഷ്യമിട്ട് കുതിക്കുകയാണ്. അതിനിടെ ആരാണ് മികച്ച ഫുട്ബോൾ താരമെന്ന നിലയിലുള്ള ചർച്ചകൾ വീണ്ടും ചൂടുപിടിച്ചിട്ടുണ്ട്.
ഒരു ഭാഗത്ത് ലയണൽ മെസി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നു വിരമിക്കൽ പ്രഖ്യാപിക്കുകയും അർജന്റീന അദ്ദേഹത്തിന് വീരോചിത യാത്രയയപ്പും നൽകി. ഈ മത്സരം കഴിഞ്ഞ് തൊട്ടടുത്ത ദിവസമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പരിശീലകനുമായുള്ള ഉടക്കും ദേശീയ ടീം വിടലും സസ്പെൻഷനുമൊക്കെ അരങ്ങേറിയത്. ഇതോടെയാണ് വീണ്ടും മെസി- ക്രിസ്റ്റ്യാനോ തർക്കം ആരാധകർക്കിടയിൽ വീണ്ടും സജീവമായത്.
WHAT TO READ NEXT

പേരില് 'ദ്രാവിഡ്', ബാറ്റില് 'ഡൈനാമൈറ്റ്', 41 പന്തില് 85 റണ്സ്!
WHAT TO READ NEXT

സിക്സോട് സിക്സ്! ടി20യിൽ വിൻഡീസിന് ലോക റെക്കോർഡ്
Summary
Cristiano Ronaldo has declared himself the best player in football history. In an interview with CNN Portugal, he insisted that his goalscoring record and current form are not receiving the recognition they deserve
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


