
News Now
കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

ലഖ്നൗ: വര്‍ത്തമാന ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളാണ് ചെന്നൈ സൂപ്പര്‍ കിങ്സ് താരം രവീന്ദ്ര ജഡേജ. പല വട്ടം ഇക്കാര്യം ഗ്രൗണ്ടില്‍ അടിവരയിട്ടു തെളിയിച്ച താരമാണ് ജഡ്ഡു. ഇന്നലെ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ പോരാട്ടത്തില്‍ താരം എടുത്ത ക്യാച്ചാണ് ശ്രദ്ധേയമായത്. ഈ ക്യാച്ചിന്റെ വീഡിയോ ഇപ്പോള്‍ വൈറലാണ്.
ലഖ്നൗ ക്യാപ്റ്റന്‍ കെഎല്‍ രാഹുലിനെ പുറത്താക്കാന്‍ ഇടത്തേക്ക് ഡൈവ് ചെയ്ത് അതിവേഗം ഒറ്റ കൈയില്‍ പന്ത് ഒതുക്കിയ ജഡേജയുടെ ക്യാച്ചാണ് വൈറലായത്. അതിവേഗത്തിലുള്ള താരത്തിന്റെ പ്രതികരണമാണ് ഈ ക്യാച്ചിനെ സവിശേഷമാക്കുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ആരാധകരെ മാത്രമല്ല ഈ ക്യാച്ച് അമ്പരപ്പിച്ചത്. ടീം ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ് പോലും വിശ്വസിക്കാനാകാതെ അമ്പരന്നു നില്ക്കുന്നതു വീഡിയോയില്‍ കാണാം. പുറത്തായോ എന്നു മനസിലാകാതെ രാഹുലും ഒരുവേള സംശയിച്ചാണ് ക്രീസ് വിട്ടു പോകുന്നത്.
ഐപിഎല്ലിലെ ഏറ്റവും മികച്ച ക്യാച്ചുകളുടെ പട്ടികയില്‍ ഉറപ്പായും ഈ പ്രകടനം ഇടംപിടിക്കുമെന്നു കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലെ എക്സില്‍ കുറിച്ചു.
WHAT TO READ NEXT

കുറഞ്ഞ ഓവര്‍ നിരക്ക്; രാഹുലിനും ഋതുരാജിനും പിഴ ശിക്ഷ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


