ലിയാം ലിവിങ്സ്റ്റനെ സ്റ്റംപ് നോക്കാതെ എറിഞ്ഞ് റണ്ണൗട്ടാക്കി സഞ്ജു സാംസണ്‍

Sanju Samson effects no-look run out
സഞ്ജു, ധോനിക്കൊപ്പം സഞ്ജുSource by : ട്വിറ്റര്‍
Last Updated :14 April 2024, 12:46 pm IST

News Now

ജയ്പുര്‍: പഞ്ചാബ് കിങ്‌സിനെതിരായ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ നടത്തിയ ഒരു റണ്ണൗട്ടാണ് ഇപ്പോള്‍ ക്രിക്കറ്റ് ആരാധകര്‍ ആഘോഷിക്കുന്നത്. പഞ്ചാബ് താരം ലിയാം ലിവിങ്സ്റ്റനെ പുറത്താക്കാന്‍ താരം നടത്തിയ നോ ലുക്ക് റണ്ണൗട്ടാണ് ആരാധകര്‍ ഏറ്റെടുത്തത്.

മത്സരത്തില്‍ നിര്‍ണായക ബാറ്റിങുമായി കളം നിറയവെയാണ് ലിവിങ്‌സ്റ്റന്‍ റണ്ണൗട്ടായി മടങ്ങിയത്. താരം 14 പന്തില്‍ 21 റണ്‍സുമായി ഫോമിലേക്ക് ഉയരുകയായിരുന്നു. അതിനിടെയാണ് സഞ്ജുവിന്റെ കിടിലന്‍ റണ്ണൗട്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ലിയാം ലിവിങ്സ്റ്റന്‍ രണ്ടാം റണ്ണിനു ശ്രമിക്കുന്നതിനിടെ തനുഷ് കൊടിയാനാണ് അതിവേഗം സഞ്ജുവിനു പന്ത് കൈമാറിയത്. താരം സ്റ്റംപില്‍ നോക്കാതെ തന്നെ പന്തെറിഞ്ഞു. കൃത്യം പന്ത് കൊണ്ടു സ്റ്റംപ് ലൈറ്റുകള്‍ കത്തുമ്പോള്‍ ലിവിങ്സ്റ്റന്റെ ബാറ്റ് ലൈനിനു അരികിലെത്തിയ നിലയിലായിരുന്നു. താരം ഔട്ട്.

ഇതിഹാസ താരം എംഎസ് ധോനിയുടെ പിന്‍ഗാമിയെന്നു സഞ്ജു ഈ ഒരൊറ്റ റണ്ണൗട്ടിലൂടെ സ്വയം അടയാളപ്പെടുത്തിയെന്നാണ് ആരാധകര്‍ പറയുന്നത്. 2016ല്‍ ഇന്ത്യ ന്യൂസിലന്‍ഡ് പോരാട്ടത്തില്‍ റോസ് ടെയ്‌ലറെ പുറത്താക്കിയതാണ് ധോനിയുടെ ഏറ്റവും ഫെയ്മസ്. ധോനി സ്‌കൂളിലാണ് സഞ്ജുവെന്നും ആരാധകര്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates