തോൽക്കുമെന്ന് ഉറപ്പിച്ച കളി, അവസാന ഓവറിൽ ട്വിസ്റ്റ്, രണ്ട് റൺസിന് പഞ്ചാബിനെ തകർത്ത് ഹൈദരാബാദ്

183 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന്റെ പോരാട്ടം ആറു വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സിലൊതുങ്ങി

IPL 2024
ഐപിഎൽ പഞ്ചാബിനെ തകർത്ത് ഹൈദരാബാദ്പിടിഐ
Last Updated :10 April 2024, 7:13 am IST
Edited by :Anju

ചണ്ഡീഗഡ്: ഐപിഎൽ ആവേശപോരിൽ അവസാന ഓവറിൽ പഞ്ചാബ് കിങ്‌സിനെ പിടിച്ചുകെട്ടി സൺറൈസേഴ്‌സ് ഹൈദരാബാദ്. രണ്ട് റൺസിന് ഹൈദരാബാദിന് മുന്നിൽ പഞ്ചാബിന് വഴങ്ങേണ്ടി വന്നു. അവസാന ഓവറില്‍ 29 റണ്‍സായിരുന്നു പഞ്ചാബിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ 26 റണ്‍സെടുക്കാനേ ഇരുവര്‍ക്കുമായുള്ളൂ.

ജയിച്ചെന്നുറപ്പിച്ച മത്സരത്തില്‍ ഹൈദരാബാദിന്റെ നെഞ്ചില്‍ തീ കോരിയിട്ടാണ് പഞ്ചാബിന്റെ കീഴടങ്ങല്‍. 183 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന്റെ പോരാട്ടം ആറു വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സിലൊതുങ്ങി. അഞ്ചു മത്സരങ്ങളില്‍ ഹൈദരാബാദിന്റെ മൂന്നാം ജയമാണിത്.

15.3 ഓവറില്‍ ആറിന് 114 റണ്‍സെന്ന നിലയില്‍ നിന്നാണ് ശശാങ്ക് - അശുതോഷ് സഖ്യം മത്സരം ആവേശകരമാക്കിയത്. 25 പന്തുകള്‍ നേരിട്ട ശശാങ്ക് ഒരു സിക്‌സും ആറ് ഫോറുമടക്കം 46 റണ്‍സോടെ ടോപ് സ്‌കോററായപ്പോള്‍ അശുതോഷ് 15 പന്തില്‍ നിന്ന് രണ്ടു സിക്‌സും മൂന്ന് ഫോറുമടക്കം 33 റണ്‍സോടെ പുറത്താകാതെ നിന്നു. ഏഴാം വിക്കറ്റില്‍ ഇരുവരും കൂട്ടിച്ചേര്‍ത്ത 66 റണ്‍സാണ് മത്സരത്തെ ആവേശത്തിലാക്കിയത്. 22 പന്തില്‍ നിന്ന് രണ്ടു വീതം സിക്‌സും ഫോറുമടക്കം 29 റണ്‍സെടുത്ത കറനെ പുറത്താക്കി നടരാജന്‍ ഹൈദരാബാദിന്റെ നെഞ്ചിനെ തീ അണച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അധികം വൈകാതെ 22 പന്തില്‍ നിന്ന് രണ്ടു വീതം സിക്‌സും ഫോറുമടക്കം 28 റണ്‍സുമായി റാസയും മടങ്ങിയതോടെ കളി വീണ്ടും ഹൈദരാബാദിന്റെ വരുതിയിലായി. പിന്നാലെ 11 പന്തില്‍ നിന്ന് 19 റണ്‍സെടുത്ത ജിതേഷ് ശര്‍മ സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തില്‍ പുറത്തായി. എന്നാല്‍ തുടര്‍ന്നായിരുന്നു ശശാങ്ക് - അശുതോഷ് കൂട്ടുകെട്ടിന്റെ പിറവി.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന്റേത് മോശപ്പെട്ട തുടക്കമായിരുന്നു. ഇന്നിങ്‌സിന്റെ നാലമത്തെ ഓവറില്‍ 15 പന്തില്‍ നിന്ന് 21 റണ്‍സ് നേടി ആക്രമിച്ച് കളിച്ച ട്രാവിസ് ഹെഡ്ഡിന്റെ വിക്കറ്റ് നഷ്ടമായി.

27 ന് 1 എന്ന നിലയിലായ ഹൈദരാബാദിന് ഇതേ ഓവറില്‍ തന്നെ എയ്ഡന്‍ മക്രത്തിനെ നഷ്ടമായി. റണ്‍സ് സ്‌കോര്‍ ചെയ്യാതെ ആയിരുന്നു താരത്തിന്റെ മടക്കം. പിന്നീട് 39 ന് മൂന്ന്, 64 ന് നാല്, 100 ന് അഞ്ച് എന്നിങ്ങനെ വിക്കറ്റുകള്‍ നഷ്ടമായി. അഭിഷേ് ശര്‍മ(16), രാഹുല്‍ ത്രിപാത്തി(11), ഹെന്റിച്ച് കാള്‍സണ്‍(9) എന്നിവരാണ് പുറത്തായത്. അര്‍ഷ്ദീപ് സിങ്, സാം കാറണ്‍,ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ക്കായിരുന്നു വിക്കറ്റ്. 37 പന്തില്‍ നിന്ന് 67 റണ്‍സ് നേടിയ നിതിഷ് റെഡ്ഡിയാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now