ഒരു സിക്‌സ് തൂക്കി, അത്രമാത്രം; സഞ്ജു മൂന്നാം പോരിലും തിളങ്ങിയില്ല

5 പന്തില്‍ 9 റണ്‍സുമായി ഔട്ട്

Sanju Samson flops again
Sanju Samson
Last Updated :5 April 2026, 10:21 pm IST

ബംഗളൂരു: ഐപിഎല്ലില്‍ തുടരെ മൂന്നാം പോരാട്ടത്തില്‍ നിരാശപ്പെടുത്തി മലയാളി താരം സഞ്ജു സാംസണ്‍. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരായ പോരാട്ടത്തില്‍ കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റിങ് തുടങ്ങിയ ചെന്നൈക്കായി മൂന്നാം പോരില്‍ സഞ്ജു 9 റണ്‍സുമായി പുറത്തായി. ഒരു സിക്‌സടിച്ചതു മാത്രമാണ് ആശ്വാസം.

9 റണ്‍സില്‍ നില്‍ക്കെ ജേക്കബ് ഡഫിയുടെ പന്തില്‍ ദേവ്ദത്ത് പടിക്കല്‍ ക്യാച്ചെടുത്താണ് സഞ്ജു പുറത്തായത്. 251 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ചെന്നൈക്ക് 30 റണ്‍സ് ചേര്‍ക്കുന്നിതിടെ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്‌വാദ്, ആയുഷ് മാത്രെ, സഞ്ജു സാംസണ്‍ എന്നിവരെ ആര്‍സിബി കൂടാരം കയറ്റിയത്.

രാജസ്ഥാന്‍ റോയല്‍സില്‍ നിന്നു 18 കോടിയ്ക്ക് ചെന്നൈ ടീമിലെത്തിയ സഞ്ജു ആദ്യ മത്സരത്തില്‍ 6, രണ്ടാം മത്സരത്തില്‍ 7 റണ്‍സാണ് നേടിയത്. മൂന്നാം പോരില്‍ ചെയ്‌സിങില്‍ സഞ്ജു ടീമിന്റെ രക്ഷകനാകുമെന്നു പ്രതീക്ഷിച്ചെങ്കിലും ഇത്തവണയും തിളങ്ങാനായില്ല. തുടരെ രണ്ട് മത്സരങ്ങള്‍ തോറ്റാണ് ആദ്യ ജയം തേടി ചെന്നൈ ബംഗളൂരുവിന്റെ ഹോം മൈതാനമായ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ കളിക്കാനിറങ്ങിയത്.

News Now

Summary

IPL 2026, Sanju Samson: CSK's batting collapses under pressure

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates