
ഗെയ്‌ലിനെ തൂക്കി; മിന്നല്‍ വൈഭവ് ഇനി 'യൂണിവേഴ്‌സ് ബേബി ബോസ്'
ഹൈദരാബാദിനെതിരേ വെടിക്കെട്ട് നടത്തിയ വൈഭവ് പന്ത്രണ്ട് സിക്സറുകള്‍ നേടിയതോടെ ആകെ സിക്സറുകളുടെ എണ്ണം 63 ആയി.

ജയ്പൂര്‍: ഐപിഎല്ലിലെ അതിവേഗ സെഞ്ച്വറി കൈയെത്തും ദുരത്ത് വൈഭവ് സൂര്യവംശിക്ക് നഷ്ടമായെങ്കിലും ഒരു ഐപിഎല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരമെന്ന റെക്കോഡ് വൈഭവ് സ്വന്തമാക്കി. തകര്‍ത്തടിച്ച സൂര്യവംശി ഗെയ്ല്‍ 30 പന്തില്‍ നേടിയ സെഞ്ച്വറി മറികടക്കുമെന്ന് ആരാധകര്‍ കരുതിയെങ്കിലും 29ാമത്തെ പന്തില്‍ 97 റണ്‍സിന് വൈഭവ് പുറത്തായി. ചരിത്രനേട്ടത്തിനരികെ നിന്ന് കൈവിട്ടുപോയ സെഞ്ച്വറി നഷ്ടം ഉള്‍ക്കൊള്ളാനാവാതെയാണ് താരം കളിക്കളം വിട്ടത്. സിക്‌സര്‍ നേട്ടത്തില്‍ താരം ഗെയ്‌ലിനെയാണ് മറികടന്നത്. ഹൈദരാബാദിനെതിരായ എലിമിനേറ്റര്‍ മത്സരത്തിലാണ് വൈഭവ് റെക്കോഡ് സ്വന്തമാക്കിയത്.
ഹൈദരാബാദിനെതിരായ മത്സരത്തിന് മുന്‍പ് 53 സിക്സറുകളാണ് താരം സീസണില്‍ സ്വന്തമാക്കിയിരുന്നത്. ഹൈദരാബാദിനെതിരേ വെടിക്കെട്ട് നടത്തിയ വൈഭവ് പന്ത്രണ്ട് സിക്സറുകള്‍ നേടിയതോടെ ആകെ സിക്സറുകളുടെ എണ്ണം 63 ആയി. ഒരു ഐപിഎല്‍ സീസണില്‍ മറ്റൊരു താരവും ഇത്രയും സിക്സറുകള്‍ നേടിയിട്ടില്ല. മുന്‍ വിന്‍ഡീസ് താരം ക്രിസ് ഗെയ്ലിന്റെ റെക്കോഡാണ് വൈഭവ് മറികടന്നത്.
In case you missed it⦠(how did you?) ð¥ð¤¯ pic.twitter.com/a18K4KVaGg
— Rajasthan Royals (@rajasthanroyals) May 27, 2026
2012ല്‍ 59 സിക്സറുകളാണ് ഗെയ്ല്‍ നേടിയിരുന്നത്. ഇതാണ് ഇക്കുറി കൗമാരതാരം മറികടന്നത്. 2019 52 സിക്സറുകള്‍ നേടിയ മുന്‍ കൊല്‍ക്കത്ത താരം ആന്ദ്ര റസ്സലാണ് പട്ടികയില്‍ മൂന്നാമത്. നേരത്തേ ഒരു ഐപിഎല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ സിക്സര്‍ നേടുന്ന ഇന്ത്യന്‍ താരമായി വൈഭവ് മാറിയിരുന്നു. ലഖ്‌നൗവിനെതിരായ പ്രകടനത്തോടെ ഒരു ഐപിഎല്‍ സീസണില്‍ അമ്പതിലധികം സിക്സര്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമായും പതിനഞ്ചുകാരന്‍ മാറി.
News Now
15 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ മാസ വരുമാനമായി എത്ര കിട്ടും?; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്കീം

അതിശക്ത മഴ മുന്നറിയിപ്പ്; 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

Summary
IPL 2026: Sooryavanshi overtakes Gayle for most sixes in an IPL season
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




