
'മാക്സിമം സിക്സടിക്കണം, തട്രോം തൂക്കറോം'; പഞ്ച് തമിഴ് ഡയലോഗടിച്ച് സഞ്ജു സാംസണ് (വിഡിയോ)
ലോകകപ്പ് ഹീറോകള്‍ക്ക് ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ആദരം

ചെന്നൈ: പഞ്ച് തമിഴ് ഡയലോഗടിച്ച് ചെന്നൈ സൂപ്പര്‍ കിങ്സ് ആരാധകരെ കൈയിലെടുത്ത് ലോകകപ്പ് ഹീറോയും മലയാളി താരവുമായ സഞ്ജു സാംസണ്. എംഎ ചിദംബരം സ്റ്റേഡിയത്തില്‍ ടീമിന്റെ ആദരം ഏറ്റുവാങ്ങിയ ശേഷം നടത്തിയ അഭിമുഖത്തിലാണ് സഞ്ജുവിന്റെ കിടിലന്‍ ഡയലോഗ്.
മാക്സിമം സിക്സടിക്കണം, തട്രോം തൂക്കറോം- എന്നായിരുന്നു സഞ്ജുവിന്റെ പ്രതികരണം. ഈ ഡയലോഗ് പറഞ്ഞതോടെ ആരാധകര്‍ വലിയ ആവേശത്തോടെയാണ് താരത്തിന്റെ വാക്കുകളോട് പ്രതികരിച്ചത്.
ഐപിഎല്ലില്‍ എന്തു തരത്തിലായിരിക്കും ബാറ്റ് വീശുക എന്നായിരുന്നു സഞ്ജുവിനോടുള്ള ചോദ്യം. ഇതിനാണ് താരം തമിഴില്‍ മറുപടി നല്‍കിയത്. സമീപനം ലളിതമാണ്. പന്ത് നോക്കി മാക്സിമം സിക്സടിക്കണം എന്നായിരുന്നു മറുപടി.
ഐപിഎല്‍ സീസണിനു മുന്നോടിയായി എംഎ ചിദംബരം സ്റ്റേഡിയത്തില്‍ ചെന്നൈ പഴയ സൂപ്പര്‍ താരങ്ങളെ ആരാധകര്‍ക്കായി വീണ്ടും അവതരിപ്പിച്ചിരുന്നു. മുന്‍ സിഎസ്കെ താരങ്ങളായ മാത്യു ഹെയ്ഡന്, മൈക്ക് ഹസി, ഡ്വയ്ന്‍ ബ്രാവോ, മുത്തയ്യ മുരളീധരന്, മുരളി വിജയ്, പാര്‍ഥിവ് പട്ടേല്‍, എസ് ബദരിനാഥ്, സുരേഷ് അരെയ്ന അടക്കമുള്ള താരങ്ങള്‍ മഞ്ഞ ജേഴ്സിയില്‍ വീണ്ടും ഗ്രൗണ്ടിലെത്തി.
ചടങ്ങില്‍ ടി20 ലോകകപ്പ് കിരീടം നേടിയ സഞ്ജു സാംസണ്, ശിവം ദുബെ എന്നിവരെ ടീം ആദരിച്ചു. ഒപ്പം അണ്ടര്‍ 19 ലോകകപ്പ് കിരീടം നേടിയ ടീമിനെ നയിച്ച ആയുഷ് മാത്രെയേയും ആദരിച്ചു. മൂവര്‍ക്കും ഇതിഹാസ താരവും മുന്‍ ക്യാപ്റ്റനുമായ എംഎസ് ധോനി പുരസ്കാരം നല്കി.
ഈ സീസണിനു മുന്നോടിയായാണ് രാജസ്ഥാന് റോയല്‍സ് നായകനായിരുന്ന സഞ്ജുവിനെ ചെന്നൈ 18 കോടിയ്ക്ക് സ്വന്തമാക്കിയത്. മെഗാ ലേലത്തിനു മുന്നേ തന്നെ താരത്തെ ടീം സ്വന്തമാക്കിയിരുന്നു. രവീന്ദ്ര ജഡേജ, സാം കറന് എന്നിവരെയാണ് സഞ്ജുവിനായി ചെന്നൈ രാജസ്ഥാനു വിട്ടു നല്‍കിയത്.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
IPL 2026: Sanju Samson thrilled CSK fans with a Tamil punchline at the ROAR 2026 event
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




