
മതിയായി, ബാനറുകൾ 'കെട്ടിപ്പൂട്ടി' മഞ്ഞപ്പടയും; ഒടുവിൽ ആരാധകരും ബ്ലാസ്‌റ്റേഴ്‌സിനെ കൈവിട്ടു! (വിഡിയോ)
കഴിഞ്ഞ ദിവസം കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ പഞ്ചാബ് എഫ്‌സിക്കെതിരെ നടന്ന മത്സരത്തിനിടെയാണ് സംഭവം.

കൊച്ചി: ഐഎസ്എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ മോശം പ്രകടനത്തിൽ കടുത്ത പ്രതിഷേധവുമായി ആരാധകകൂട്ടായ്മായ മഞ്ഞപ്പട. കഴിഞ്ഞ ദിവസം കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ പഞ്ചാബ് എഫ്‌സിക്കെതിരെ നടന്ന മത്സരത്തിനിടെയാണ് സംഭവം. ഈസ്റ്റ് ഗാലറിയിൽ ക്ലബിന് പിന്തുണ നൽകാൻ മഞ്ഞപ്പട സ്ഥാപിച്ചിരുന്ന ബാനറുകൾ നീക്കം ചെയ്തായിരുന്നു പ്രതിഷേധം.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ തോൽവി. മത്സരത്തിന്റെ ആദ്യ പകുതിയിൽ പഞ്ചാബ് എഫ്‌സി നേടിയ മൂന്ന് ഗോളുകളാണ് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായത്. ഇതോടെയാണ് ബ്ലാസ്റ്റേഴ്സിന്റെ ആരാധക ആരാധക കൂട്ടായ്മായ മഞ്ഞപ്പട പ്രതിഷേധക്കാൻ തീരുമാനിച്ചതും ബാനറുകൾ മടക്കി വെച്ചതും.
ഈ സീസണിൽ ഇതുവരെ ആറ് മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് കളിച്ചത്. അതിൽ ഒരു മത്സരത്തിൽ സമനില നേടുകയും ബാക്കി 5 മത്സരങ്ങളിൽ തോൽക്കുകയും ചെയ്തിരുന്നു. ഇതോടെ പോയിന്റ് ടേബിളിൽ 13 മത്തെ സ്ഥാനത്താണ് ടീം ഇപ്പോൾ ഉള്ളത്.
Donât ask where the banners went.
— Manjappada (@kbfc_manjappada) March 22, 2026
Ask what youâve done to deserve them @KeralaBlasters.
If you canât lead, leave. ð«µâ¡ï¸#keralablasters #manjappada pic.twitter.com/2Y2d4l4MLP
ഇത്തവണ ഐഎസ്എല്ലിൽ ഏറ്റവും കുറവ് പോയിന്റുള്ള ടീമിനെ ഐ ലീഗിലേക്ക് തരം താഴ്ത്തും. നിലവിലെ സ്ഥിതി തുടരുക ആണെങ്കിൽ ക്ലബ് ഐ എസ് എല്ലിൽ നിന്ന് പുറത്താകാനാണ് സാധ്യത. അതെ സമയം, ടീമിന്റെ മോശം പ്രകടനത്തെത്തുടർന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ് സിയുടെ മുഖ്യ പരിശീലകൻ ഡേവിഡ് കറ്റാലയെ മാനേജ്‍മെന്റ് പുറത്താക്കിയിട്ടുണ്ട്. 48 മണിക്കൂറുകൾക്കുളിൽ പുതിയ കോച്ചിനെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
Manjappada Protests Kerala Blasters’ Poor Team Performance.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


യഥാർഥ ജീവിതത്തിലെ 'കടുവ': മുൻ ഡിജിപി തച്ചങ്കരിയെ മുട്ടുകുത്തിച്ച കുട്ടനാട്ടുകാരൻ; 36 വർഷത്തെ പോരാട്ടത്തിന് ഒടുവിൽ വിജയം
'പവർക്കട്ടിൽ വെറുതെ ഇരിക്കേണ്ട, കൊതുകിനെ അടിക്കാം': മൊബൈൽ ഗെയിമുമായി ഡിവൈഎഫ്ഐ


