
എറിഞ്ഞിട്ട് ബോളര്‍മാര്‍, മുന്നില്‍ നിന്ന് നയിച്ച് നായകന്; ആര്‍സിബിയെ ഒതുക്കി ഗുജറാത്ത്; പ്ലേ ഓഫ് സാധ്യത സജീവം
ദേവ്ദത്ത് പടിക്കല്‍ ഒഴികെ മറ്റാര്‍ക്കും ബംഗളുരു ബാറ്റിങ് നിരയില്‍ തിളങ്ങാന്‍ ആയില്ല

അഹമ്മദാബാദ്: റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ തകര്‍ത്ത് ഗുജറാത്ത് ടൈറ്റന്‍സ്. ആര്‍സിബി മുന്നോട്ട് വച്ച 156 റണ്‍സിന്റെ വിജയലക്ഷ്യം നാല് വിക്കറ്റ് ബാക്കി വച്ചാണ് ഗുജറാത്ത് മറി കടന്നത്. 18 പന്തില്‍ 43 റണ്‍സ് നേടി ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ ആണ് ഗുജറാത്തിനെ മുന്നില്‍ നിന്ന് നയിച്ചത്. മൂന്ന് സിക്സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഗില്ലിന്റെ ഇന്നിങ്സ്. ജോസ് ബട്ട്ലര്‍ 19 പന്തില്‍ 39 റണ്‍സും നേടിയപ്പോള്‍ 27 റണ്‍സാണ് രാഹുല്‍ തെവാട്ടിയ നേടിയത്.
ജെയ്സണ്‍ ഹോള്‍ഡര്‍ ആണ് കളിയിലെ താരം. രണ്ട് വിക്കറ്റും രണ്ട് നിര്‍ണായക ക്യാച്ചുകളും നേടിയതാണ് ഹോള്‍ഡറെ നേട്ടത്തിന് അര്‍ഹനാക്കിയത്. ഇന്നത്തെ വിജയത്തോടെ പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി നിലനിര്‍ത്തിയിരിക്കുകയാണ് ഗുജറാത്ത്. പത്ത് പോയന്റുമായി അഞ്ചാം സ്ഥാനത്താണ് ഗുജറാത്ത്. അതേസമയം 12 പോയന്റുമായി രണ്ടാം സ്ഥാനത്താണ് ആര്‍സിബി.
നേരത്തെ, 19.2 ഓവറില്‍ 155 റണ്‍സ് നേടാനേ ബംഗളുരുവിന് കഴിഞ്ഞുള്ളു. ഗുജറാത്തിന് വേണ്ടി മികച്ച പ്രകടനമാണ് ബൗളര്‍മാര്‍ പുറത്തെടുത്തത്. ദേവ്ദത്ത് പടിക്കല്‍ ഒഴികെ മറ്റാര്‍ക്കും ബംഗളുരു ബാറ്റിങ് നിരയില്‍ തിളങ്ങാന്‍ ആയില്ല. 24 പന്തില്‍ 40 റണ്‍സ് നേടിയ താരത്തെ റാഷിദ് ഖാന് ബൗള്‍ഡ് ആക്കിയതോടെ മത്സരം ഗുജറാത്തിന്റെ വരുതിയിലായി.
തുടര്‍ന്ന് കളത്തിലെത്തിയ ബംഗളുരു ബാറ്റര്‍മാര്‍ക്ക് ആര്‍ക്കും ഗുജറാത്തിന് മൂര്‍ച്ചയേറിയ ബൗളിങ്ങിന് മുന്പില് പിടിച്ചു നില്ക്കാന് കഴിഞ്ഞില്ല. ഗുജറാത്തിനായി അര്‍ഷാദ് ഖാന് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ജാസന്‍ ഹോള്‍ഡര്‍,റാഷിദ് ഖാന് എന്നിവര്‍ രണ്ട് വിക്കറ്റും വീഴ്ത്തി.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
IPL GTvsRCB: Shubman Gill leads his team to an easy win. RCB batters failed to counter Gujarat bowlers.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




