2022ല്‍ പത്ത് ടീമുകളായിട്ടായിരിക്കും ടൂര്‍ണമെന്റ്. ഇത് സംബന്ധിച്ച് രൂപരേഖയ്ക്ക് ബിസിസിഐ രൂപം നല്‍കി

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:41 am IST

News Now

അഹമ്മദാബാദ്: ഐപിഎല്ലിലേക്ക് പുതുതായി വരുന്ന രണ്ട് ടീമുകളുടെ ലേലം ഈ വര്‍ഷം മെയില്‍ നടക്കും. 2022ല്‍ പത്ത് ടീമുകളായിട്ടായിരിക്കും ടൂര്‍ണമെന്റ്. ഇത് സംബന്ധിച്ച് രൂപരേഖയ്ക്ക് ബിസിസിഐ രൂപം നല്‍കി. 

ഇതിന് മുന്‍പ് 2011ലാണ് 10 ടീമുകളുമായി ഐപിഎല്‍ നടന്നത്. 74 മത്സരങ്ങള്‍ ആ സീസണിലുണ്ടായി. അദാനി ഗ്രൂപ്പ്, സഞ്ജീവ് ഗോയങ്ക ഗ്രൂപ്പ് എന്നീ ഗ്രൂപ്പുകള്‍ പുതിയ രണ്ട് ഐപിഎല്‍ ടീമുകളെ സ്വന്തമാക്കിയേക്കും എന്നാണ് സൂചന. 

ഷെഡ്യൂളില്‍ വലിയ മാറ്റം വരുത്താതെ 10 ടീമുകളുമായി ടൂര്‍ണമെന്റ് നടത്താനാവും എന്നതാണ് ബിസിസിഐയുടെ കണക്കു കൂട്ടല്‍. പുതിയ രണ്ട് ഫ്രാഞ്ചൈസികള്‍ കൂടി വരുന്നതോടെ മെഗാ താര ലേലവും നടക്കും. കോവിഡിനെ തുടര്‍ന്ന് നേരിട്ട സാമ്പത്തിക പ്രതിസന്ധി മറികടക്കലും ബിസിസിഐയുടെ ലക്ഷ്യമാണ്. 

മാര്‍ച്ച് 9നാണ് ഈ വര്‍ഷത്തെ ഐപിഎല്‍ ആരംഭിക്കുന്നത്. മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മില്‍ ചെന്നൈയിലെ ചെപ്പോക്കിലാണ് ആദ്യ മത്സരം. അഞ്ച് വേദികളിലായിട്ടായിരിക്കും ടൂര്‍ണമെന്റ് നടത്തുക.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates