ബാല്‍ബിര്‍നിയും ഹാരി ടെക്റ്ററുമാണ് ബാറ്റിങിലെ നിര്‍ണായക താരങ്ങള്‍. ബൗളിങില്‍ ജോഷ്വ ലിറ്റില്‍, ക്രെയ്ഗ് യങ്, അഡയര്‍ എന്നിവരാണ് നിര്‍ണായകം

ഫോട്ടോ: ഫെയ്സ്ബുക്ക്
Last Updated :20 January 2024, 9:02 am IST

News Now

ഡബ്ലിന്‍: ഇന്ത്യക്കെതിരായ ടി20 പരമ്പയ്ക്കുള്ള അയര്‍ലന്‍ഡ് ടീമിനെ പ്രിഖ്യാപിച്ചു. 14 അംഗ സംഘത്തെയാണ് പ്രഖ്യാപിച്ചത്. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യയും അയര്‍ലന്‍ഡും തമ്മില്‍ കളിക്കുന്നത്. ഈ മാസം 26, 28 തീയതികളിലാണ് രണ്ട് മത്സരങ്ങള്‍. 

ആന്‍ഡ്രു ബാല്‍ബിര്‍നിയാണ് ടീമിന്റെ ക്യാപ്റ്റന്‍. ബാല്‍ബിര്‍നിയും ഹാരി ടെക്റ്ററുമാണ് ബാറ്റിങിലെ നിര്‍ണായക താരങ്ങള്‍. ബൗളിങില്‍ ജോഷ്വ ലിറ്റില്‍, ക്രെയ്ഗ് യങ്, അഡയര്‍ എന്നിവരാണ് നിര്‍ണായകം. 

നേരത്തെ പര്യടനത്തിലുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിരുന്നു. ഇംഗ്ലണ്ടുമായുള്ള ഒറ്റ ടെസ്റ്റ് മത്സരം നടക്കുന്നതിനാല്‍ രണ്ടാം സംഘത്തെയാണ് ഇന്ത്യ പര്യടനത്തിന് അയക്കുന്നത്. ഹര്‍ദിക് പാണ്ഡ്യയാണ് ടീമിന്റെ ക്യാപ്റ്റന്‍. വിവിഎസ് ലക്ഷ്മണ്‍ ആണ് ടീമിന്റെ പരിശീലകന്‍. 

അയര്‍ലന്‍ഡ് ടീം: അന്‍ഡ്രു ബാല്‍ബിര്‍നി (ക്യാപ്റ്റന്‍), മാര്‍ക് അഡയര്‍, കര്‍ടിസ് കംഫര്‍, ഗെരത് ഡെലാനി, ജോര്‍ഡ് ഡോക്ക്‌റെല്‍, സ്‌റ്റെഫാന്‍ ദോഹെനി, ജേഷ് ലിറ്റില്‍, ആന്‍ഡ്രു മാക്ബ്രിന്‍, ബറി മക്കാര്‍ത്തി, കോണോര്‍ ഒല്‍ഫെര്‍ട്, പോള്‍ സ്റ്റിര്‍ലിങ്, ഹാരി ടെക്റ്റര്‍, ലോര്‍ക്കന്‍ ടക്കര്‍, ക്രെയ്ഗ് യങ്.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates