ഏകദിന അരങ്ങേറ്റത്തിൽ 42 പന്തുകളിൽ നിന്നാണ് ഇഷാൻ 59 റൺസ് നേടിയത്

ശ്രീലങ്കയ്‌ക്കെതിരെ അര്‍ധ സെഞ്ച്വുറി അടിച്ച ഇഷാന്‍
Last Updated :20 January 2024, 8:46 am IST

News Now

കൊളംബോ: ഇംഗ്ലണ്ടിനെതിരായ ടി20യിൽ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച ഇഷാൻ കിഷന്റെ തുടക്കം ഒരു വെടിക്കെട്ട് അർധസെഞ്ചുറിയോടെ ആയിരുന്നു. ഇപ്പോഴിതാ ഏകദിന അരങ്ങേറ്റത്തിലും അർധസ‍െഞ്ചുറി കുറിച്ചിരിക്കുകയാണ് കിഷൻ. ഇതോടെ ഒരു അപൂർവ റെക്കോർഡും കിഷൻ സ്വന്തം പേരിൽ കുറിച്ചു. 

ടി20യിലും ഏകദിന ക്രിക്കറ്റിലും അരങ്ങേറ്റത്തിൽ അർധസെഞ്ചുറി നേടുന്ന രണ്ടാമത്തെ ബാറ്റ്സ്മാനാണ് ഈ ഇന്ത്യൻ താരം. ദക്ഷിണാഫ്രിക്കയുടെ റാസി വാൻ ഡെർ ദസ്സനാണ് ഈ നേട്ടം ആദ്യം സ്വന്തമാക്കിയത്. 

42 പന്തുകളിൽ നിന്നാണ് ഇഷാൻ 59 റൺസ് നേടിയത്. 33 പന്തിൽ അർധസെഞ്ചുറി തികച്ച കിഷൻ അരങ്ങേറ്റ മത്സരത്തിൽ ഏറ്റവും കുറഞ്ഞ പന്തിൽ അർധസെഞ്ചുറി തികച്ചവരിൽ രണ്ടാമനായി. 26 പന്തിൽ അർധസെഞ്ചുറി തികച്ച ക്രുനാൽ പാണ്ഡ്യയാണ് ഒന്നാമത്. മാർച്ചിൽ ഇംഗ്ലണ്ടിനെതിരായ ടി20യിൽ 32 പന്തിലാണ് കിഷൻ 56 റൺസടിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates