നേരത്തെ ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. വെസ്റ്റിന്‍ഡീസിനെതിരായ കഴിഞ്ഞ മത്സരത്തില്‍ നിന്ന് ആറ് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്ന് കളത്തിലിറങ്ങിയത്

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 8:58 am IST

News Now

ലഖ്‌നൗ: ശ്രീലങ്കക്കെതിരായ ആദ്യ ടി20 പോരാട്ടത്തില്‍ മികച്ച തുടക്കമിട്ട് ഇന്ത്യ. 11 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 121 എന്ന നിലയില്‍. 44 റണ്‍സെടുത്ത രോഹിത് ശര്‍മയാണ് പുറത്തായത്. അദ്ദേഹത്തെ ലഹിരു കുമാര ക്ലീന്‍ ബൗള്‍ഡാക്കി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്കായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷനും ചേര്‍ന്ന് മിന്നും തുടക്കമാണ് നല്‍കിയത്. 

അര്‍ധ സെഞ്ച്വറിയുമായി ഇഷാന്‍ കിഷന്‍ ബാറ്റിങ് തുടരുന്നു. 41 പന്തുകള്‍ നേരിട്ട് 8 ഫോറും രണ്ട് സിക്‌സും സഹിതം ഇഷാന്‍ 67 റണ്‍സ് കണ്ടെത്തി. രോഹിത് 32 പന്തില്‍ നിന്നാണ് 44 റണ്‍സാണ് എടുത്തത്. രണ്ട് ഫോറും ഒരു സിക്‌സും രോഹിത് അടിച്ചെടുത്തു. ഇഷാനൊപ്പം നാല് റണ്‍സുമായി ശ്രേയസ് അയ്യരാണ് ക്രീസില്‍.

നേരത്തെ ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. വെസ്റ്റിന്‍ഡീസിനെതിരായ കഴിഞ്ഞ മത്സരത്തില്‍ നിന്ന് ആറ് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്ന് കളത്തിലിറങ്ങിയത്.

ദീപക് ഹൂഡ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചു. മലയാളി താരം സഞ്ജു സാംസണ്‍, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ എന്നിവരും ടീമിലെത്തി. ഋതുരാജ് ഗെയ്ക്വാദ് ഇന്നും ടീമിലില്ല. കൈക്കുഴയ്ക്ക് പരിക്കേറ്റതു കാരണമാണ് അദ്ദേഹത്തെ മാറ്റിനിര്‍ത്തേണ്ടി വന്നതെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ പറഞ്ഞു.