
ഇഷാൻ കിഷന്റെ പരിക്കിനെ സംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ ബി സി സി ഐ തയ്യാറായിട്ടില്ല. ഇന്നത്തെ മത്സരത്തിൽ താരം കളിക്കാനിറങ്ങുമോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല.

News Now
'ഭീഷണിക്ക് മുന്പില് ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന് എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ന്യൂഡൽഹി: ടി20 ലോകകപ്പിൽ നമീബിയക്കെതിരായ ഗ്രൂപ്പ് മത്സരത്തിന് മുന്നോടിയായി നടന്ന പരിശീലനത്തിനിടെ ഇഷാൻ കിഷന് പരിക്കേറ്റു. നെറ്റ്സിൽ ബാറ്റ് ചെയ്യുന്നതിനിടെ ജസ്‌പ്രീത് ബുംറയുടെ യോർക്കർ ബൗൾ കാലിൽ തട്ടിയതാണ് താരത്തിന് പരിക്കേറ്റത്. പരിക്കേറ്റ ഇഷാൻ കിഷൻ നിലത്ത് വീഴുകയായിരുന്നു.
WHAT TO READ NEXT
സൂപ്പർ താരമില്ല, ലോകകപ്പിൽ സഞ്ജു ഓപ്പണറായി വരുന്നു
ഉടൻ തന്നെ ടീമിന്റെ ഫിസിയോ സംഘം മൈതാനത്തേക്ക് എത്തി പ്രാഥമിക പരിശോധന നടത്തി. ചികിത്സയ്ക്ക് ശേഷം കിഷൻ വീണ്ടും എഴുന്നേറ്റു കുറച്ച് നേരം കൂടി ബാറ്റിങ് തുടർന്നു. മിനിറ്റുകൾ മാത്രം നെറ്റ്സിൽ ചെലവഴിച്ച ശേഷം താരം പരിശീലനം അവസാനിപ്പിച്ചു മടങ്ങുകയും ചെയ്തു. ഇഷാൻ കിഷന്റെ പരിക്കിനെ സംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ ബി സി സി ഐ തയ്യാറായിട്ടില്ല. ഇന്നത്തെ മത്സരത്തിൽ താരം കളിക്കാനിറങ്ങുമോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല.
ð¨ Ishan Kishan got injured by Jasprit Bumrahâs toe-crushing yorker. ð¤ð
— Sonu (@Cricket_live247) February 12, 2026
Ishan Kishan went down in a lot of pain during the practice session. Hope itâs not serious â it looks very scary. pic.twitter.com/he3Ndsx6kq
അതേ സമയം, മറ്റൊരു ഇന്ത്യൻ താരം അഭിഷേക് ശർമ ഇന്നത്തെ മത്സരത്തിൽ കളിക്കാനിറങ്ങില്ല. വയറുവേദനയെ തുടർന്ന് കഴിഞ്ഞ ദിവസം താരത്തെ ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയ്ക്ക് ശേഷം താരം ആശുപത്രി വിട്ടെങ്കിലും താരം കഴിഞ്ഞ ദിവസം നടന്ന പരിശീലനത്തിൽ പങ്കെടുത്തിരുന്നില്ല. അഭിഷേകിന് പകരം മലയാളി താരം സഞ്ജു സാംസണിന് അവസരം ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
Summary
Ishan Kishan Suffers Injury Scare During Training Ahead of Namibia Clash
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



