
മായങ്ക് അഗര്‍വാള്‍ ക്വാറന്റൈനില്‍, ഇഷാന് കിഷന് ഓപ്പണറാവും; സ്ഥിരീകരിച്ച് രോഹിത് ശര്‍മ
മായങ്ക് അഗര്‍വാള്‍ ക്വാറന്റൈനിലായതിനാല്‍ ഇഷാന് കിഷന് ആണ് ടീമിന് മുന്‍പിലുള്ള ഒരേയൊരു ഓപ്പണിങ് ഓപ്ഷന്
അഹമ്മദാബാദ്: വെസ്റ്റ് ഇന്‍ഡീസിന് എതിരായ പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ ഇഷാന് കിഷന് തനിക്കൊപ്പം ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുമെന്ന് വ്യക്തമാക്കി ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ആദ്യ ഏകദിനത്തിന് മുന്‍പായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രോഹിത്തിന്റെ വാക്കുകള്‍.
മായങ്ക് അഗര്‍വാള്‍ ക്വാറന്റൈനിലായതിനാല്‍ ഇഷാന് കിഷന് ആണ് ടീമിന് മുന്‍പിലുള്ള ഒരേയൊരു ഓപ്പണിങ് ഓപ്ഷന് എന്നാണ് രോഹിത് പ്രതികരിച്ചത്. പരിക്കൊന്നുമില്ലെങ്കില്‍ ശനിയാഴ്ച പരിശീലനം നടത്തുമെന്നും രോഹിത് പറഞ്ഞു.
മായങ്ക് അഗര്‍വാളിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു
ശിഖര്‍ ധവാന്, ഋതുരാജ് ഗയ്കവാദ് എന്നിവര്‍ക്ക് കോവിഡ് പോസിറ്റീവാകുകയും കെഎല്‍ രാഹുല്‍ സഹോദരിയുടെ വിവാഹത്തിന്റെ ഭാഗമായി അവധി എടുക്കുകയും ചെയ്തതോടെയാണ് ഓപ്പണിങ്ങില്‍ രോഹിത്തിനൊപ്പം ആര് ഇറങ്ങും എന്ന ചോദ്യം ഉടലെടുത്തത്. നാല് കളിക്കാര്‍ക്ക് കോവിഡ് പോസിറ്റീവായതോടെ മായങ്ക് അഗര്‍വാളിനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു.
ശ്രേയസ് അയ്യര്‍, ശിഖര്‍ ധവാന്, ഋതുരാജ് ഗയ്കവാദ്, നവ്ദീപ് സെയ്നി എന്നിവര്‍ക്കാണ് ഇന്ത്യന്‍ ക്യാംപില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ആദ്യ ഏകദിനവുമായി മുന്പോട്ട് പോകാനായിരുന്നു ബിസിസിഐയുടെ തീരുമാനം. വീണ്ടും ഇന്ത്യന്‍ ക്യാംപില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരുന്നതോടെ ആദ്യ ഏകദിനം ഫെബ്രുവരി ആറിന് തന്നെ നടക്കുമെന്ന് ഉറപ്പായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Related News


'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്
