
News Now
Today's Rashi Phalam October 13| വിവാഹവുമായി ബന്ധപ്പെട്ട് നീണ്ടുനിന്ന ആശങ്കകൾക്ക് പരിഹാരമാകും

വെല്ലുവിളികളെ അതിജീവിക്കും, ജോലിയില്‍ പുതിയ അവസരങ്ങള്‍ വന്നുചേരും

'ഭീഷണിക്ക് മുന്പില് ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന് എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

മർഗാവ്: ഐഎസ്എല്ലിലെ കരുത്തരുടെ പോരാട്ടത്തിൽ എ ടി കെ മോഹൻ ബഗാന് ജയം. ഗോവയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് എ ടി കെ ജയം കൈയ്യടക്കിയത്. സൂപ്പർ താരം റോയ് കൃഷ്ണയാണ് വിജയ ഗോൾ നേടിയത്. ഗോൾ രഹിത ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ പെനാൽട്ടിയിലൂടെയാണ് വിജയ ഗോൾ പിറന്നത്.
ബോക്‌സിനകത്തേക്ക് കുതിക്കുകയായിരുന്ന റോയ് കൃഷ്ണയെ പിന്നിൽ നിന്നും ഗോവൻ താരം ഡോഹ്ലിങ് ഫൗൾ ചെയ്തതോടെ എ ടി കെയ്ക്ക് അനുകൂലമായി റഫറി പെനാൽട്ടി വിധിച്ചു. കിക്കെടുത്ത റോയ് കൃഷ്ണ പോസ്റ്റിന്റെ വലതുമൂലയിലേക്കെത്തിച്ചു. താരം ഈ സീസണിൽ നേടുന്ന ആറാമത്തെ ഗോളാണിത്
എ ടി കെയുടെ കാൾ മക്ഹ്യു ആണ് ഹീറോ ഓഫ് ദ മാച്ച്. ഈ ജയത്തോടെ എ ടി കെ പോയന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. ഗോവ ആറാം സ്ഥാനത്താണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


