
ബ്ലാസ്റ്റേഴ്സിന്റെ 'ഹോം കമിങ്'! കൊച്ചിയില്‍ വീണ്ടും ഐഎസ്എല്‍ ആരവം; ആദ്യ ജയം തേടി കൊമ്പന്മാര്
കേരള ബ്ലാസ്റ്റേഴ്സ്- മുംബൈ സിറ്റി എഫ്സി പോരാട്ടം ഇന്ന് രാത്രി 7.30 മുതല്‍. ടെന്‍ 2 ചാനലിലും, ഫാന്‍ കോഡ് ആപ്പിലും ലൈവ് കാണാം

കൊച്ചി: ഇടവേളയ്ക്ക് ശേഷം ഐഎസ്എല്‍ ഫുട്ബോള്‍ ആരാവങ്ങളിലേക്ക് കൊച്ചി നഗരം വീണ്ടും ഉണരുന്നു. ഇന്ന് സീസണിലെ ആദ്യ ഹോം പോരാട്ടത്തിനു കേരള ബ്ലാസ്റ്റേഴ്സ് കൊച്ചിയില്‍ കളിക്കാനിറങ്ങും. എതിരാളികള്‍ മുംബൈ സിറ്റി എഫ്സി. ആദ്യ മത്സരത്തില്‍ മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റിനോടു പരാജയപ്പെട്ടതിന്റെ ക്ഷീണം തീര്‍ത്ത് ടൂര്ണമെന്റിലേക്ക് ശക്തമായി തിരിച്ചെത്താനുള്ള തയ്യാറെടുപ്പിലാണ് ടീം. മുംബൈ സിറ്റി എഫ്സി ആദ്യ മത്സരത്തില്‍ ചെന്നൈയിന് എഫ്സിയെ വീഴ്ത്തി സീസണ് വിജയത്തോടെ തുടങ്ങിയാണ് എത്തുന്നത്.
ആശങ്ക നീങ്ങി, മത്സരം നടക്കും
മത്സരം ഇന്ന് കൊച്ചിയില്‍ നടക്കുമോ എന്ന കാര്യത്തില്‍ നേരത്തെ ആശങ്ക നിലനിന്നിരുന്നു. കലൂര്‍ സ്റ്റേഡിയത്തിലെ വാടക സംബന്ധിച്ച അനിശ്ചിതത്വമാണ് മത്സരം നടക്കുമോ എന്ന കാര്യം സംശയത്തിലാക്കിയത്. വാടക കൂട്ടി ചോദിച്ച ജിസിഡിഎ നടപടിയാണ് അവസാന നിമിഷം പ്രതിസന്ധി സൃഷ്ടിച്ചത്. നേരത്തെ ആവശ്യപ്പെട്ടതിലും ഇരട്ടി തുകയാണ് ജിസിഡിഎ ഇ മെയില്‍ മുഖേന ആവശ്യപ്പെട്ടത്.
എന്നാല്‍, ആവശ്യപ്പെട്ട തുകയുടെ ഒരുഭാഗം ഉടന്‍ അടയ്ക്കാമെന്നും, ബാക്കി തുകയ്ക്ക് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് സാവകാശം ചോദിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ജിഡിഡിഎ സ്റ്റേഡിയം വിട്ടു നല്കാന് തയ്യാറായത്. ഇതോടെയാണ് മത്സരം നടക്കുമെന്നു അധികൃതര്‍ വ്യക്തമാക്കുന്നത്. ഒരാഴ്ചയ്ക്കകം മുഴുവന്‍ തുകയും ഒടുക്കണം എന്നാണ് ജിസിഡിഎയുടെ നിര്‍ദേശം.
മത്സരത്തിനു മുന്നോടിയായി നിശ്ചയിച്ചിരുന്ന വാര്‍ത്താസമ്മേളനം നടത്താന്‍ സമ്മതിക്കാതെ കോച്ചിനേയും സംഘത്തേയും പുറത്താക്കി ഗേറ്റ് പൂട്ടി നാടകീയതയും അതിനിടെ അരങ്ങേറിയിരുന്നു. ഈ പ്രതിസന്ധികളെല്ലാം നില്‍ക്കുമ്പോഴാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് ആദ്യ ഹോം മത്സരത്തിന് ഇറങ്ങുന്നത്.
WHAT TO READ NEXT

ഓസീസിനെ അവരുടെ മണ്ണില്‍ വീഴ്ത്തി; ഇന്ത്യന്‍ വനിതകള്‍ക്ക് ടി20 പരമ്പര
പുതിയ ടീം
പുതുക്കിപ്പണിത ടീമുമായാണ് ബ്ലാസ്റ്റേഴ്സ് സീസണില്‍ ഇറങ്ങിയത്. ആദ്യ മത്സരത്തില്‍ രണ്ട് വിദേശ താരങ്ങളാണ് ആദ്യ ഇലവനില്‍ ടീമിനായി കളത്തിലെത്തിയത്. ഗിനിയന്‍ താരം ഒമര്‍ ബായും മുന്നേറ്റത്തില്‍ സ്പാനിഷ് താരം വിക്ടര്‍ ബെര്ത്തോമിയോയും. ഇരുവരും ഇന്നും കളത്തിലെത്തും. മുന്നേറ്റത്തില്‍ ഫ്രഞ്ച് താരം കെവിന് യോക്കിനെയാണ് ടീം ഉറ്റുനോക്കുന്നത്. ബഗാനെതിരെ പകരക്കാരന്റെ റോളില്‍ ഇറങ്ങിയ ജര്‍മന്‍ താരം മര്‍ലോണ്‍ റൂസ് മുന്‍ ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയുടെ വിടവ് നികത്തുമോ എന്ന ആകാംക്ഷയും ആരാധകര്‍ക്കുണ്ട്.
ഇന്ത്യന്‍ താരങ്ങളില്‍ കോറു സിങാണ് കൊമ്പന്മാരുടെ മറ്റൊരു പ്രതീക്ഷ. കഴിഞ്ഞ സീസണില്‍ താരം മിന്നും പ്രകടനമാണ് നടത്തിയത്. ഗോളടിക്കാനും അടിപ്പിക്കാനും താരം മുന്നില്‍ നില്ക്കുന്നു. മധ്യനിരയില്‍ താരം കളം വാണാല് മലയാളി താരങ്ങളായ വിബിന് മോഹന്‍, നിഹാല്‍ സുധീഷ് എന്നിവര്‍ക്കും കളം നിറഞ്ഞു കളിക്കാനുള്ള അവസരമൊരുങ്ങും. സന്തോഷ് ട്രോഫി, സൂപ്പര്‍ ലീഗ് കേരള പോരാട്ടങ്ങളില്‍ മികവ് തെളിയിച്ച മുഹമ്മദ് അജ്സലും ബ്ലാസ്റ്റേഴ്സിന്റെ നിര്‍ണായക താരമാകാനുള്ള ഒരുക്കത്തിലാണ്.
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

Summary
ISL: Kerala Blasters FC resolve stadium dispute on eve of home match with Mumbai City FC at Kochi
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



