
സഞ്ജുവിന് പകരം വൈഭവ്? ഇന്ത്യ-അഫ്ഗാനിസ്ഥാൻ മൂന്നാം ടി20 ഇന്ന്
വാഷിങ്ടൺ സുന്ദർ, യഷ് ഠാക്കൂർ, വൈഭവ് സൂര്യവംശി എന്നിവർക്ക് ഇന്നത്തെ മത്സരത്തിൽ ഇടം ലഭിച്ചേക്കും.

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനെതിരായ ടി20 ക്രിക്കറ്റ് പരമ്പരയിലെ അവസാന മത്സരം ഇന്ന് നടക്കും. ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. ഇതോടെ ഇന്നത്തെ മത്സരത്തിൽ അവസരം ലഭിക്കാത്ത കളിക്കാരെ കളത്തിലിറക്കാനാണ് സാധ്യത.
വാഷിങ്ടൻ സുന്ദർ, യഷ് ഠാക്കൂർ, വൈഭവ് സൂര്യവംശി എന്നിവർക്ക് ഇന്നത്തെ മത്സരത്തിൽ ഇടം ലഭിച്ചേക്കും. സെപ്റ്റംബർ 22ന് ജപ്പാനെതിരായ ടി20 മത്സരവും ഏഷ്യൻ ഗെയിംസും മുന്നിൽനിൽക്കെ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം നൽകി പേസർ യാഷ് ഠാക്കൂറിന് അരങ്ങേറ്റത്തിന് അവസരം നൽകിയേക്കും.
പരിക്കിന്റെ പിടിയിലുള്ള വാഷിങ്ടൻ സുന്ദറിന് ഇന്നത്തെ മത്സരത്തിൽ അവസരം നൽകിയാൽ അദ്ദേഹത്തിന്റെ കായികക്ഷമത പരിശോധിക്കാൻ ടീം മാനേജ്മെന്റിന് സാധിക്കും.
ഓപ്പണർ സഞ്ജു സാംസൺ മികച്ച ഫോമിലാണ് ബാറ്റ് വീശുന്നത്. കഴിഞ്ഞ മത്സരത്തിൽ 22 പന്തിൽ നിന്ന് 57 റൺസാണ് താരം അടിച്ചെടുത്തത്. എന്നാൽ വൈഭവിന് അവസരം നൽകണമെന്ന് ടീം മാനേജ്‍മെന്റ് തീരുമാനിച്ചാൽ സഞ്ജു ഇന്ന് പുറത്തിരിക്കേണ്ടി വരും.
അതേസമയം, അഫ്ഗാനിസ്ഥാനും അവസാന മത്സരത്തിൽ ചില മാറ്റങ്ങൾ വരുത്തിയേക്കും. പേസ് ബൗളിങ് ശക്തിപ്പെടുത്തുന്നതിനായി മൂന്ന് സ്പിന്നർമാരിൽ ഒരാളെ ഒഴിവാക്കി അധിക പേസറെ ഉൾപ്പെടുത്തുന്ന കാര്യം ടീം പരിഗണിച്ചേക്കും. നവീൻ ഉൾ ഹഖ് ഫിറ്റാണെങ്കിൽ ടീമിലേക്ക് തിരിച്ചെത്താനും സാധ്യതയുണ്ട്.
WHAT TO READ NEXT

'വൈഭവ് ഇല്ലേ, കളിയും കാണില്ല'! ആരാധകർ അമർഷത്തിൽ
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
India Likely to Test Bench Strength in Third T20I Against Afghanistan.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






