
'ഏതെങ്കിലും ഒരു പൊസിഷനില്‍ ബാറ്റ് ചെയ്താല്‍ പോരാ'; സൂര്യകുമാര്‍ യാദവിനെ ചൂണ്ടി രോഹിത് ശര്‍മ
വിന്‍ഡിസിന് എതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മൂന്ന് മത്സരത്തിലും സൂര്യകുമാര്‍ യാദവിനെയാണ് ഇന്ത്യ ഓപ്പണിങ്ങില്‍ പരീക്ഷിച്ചത്
സെന്റ് കിറ്റ്സ്: വിന്‍ഡിസിന് എതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മൂന്ന് മത്സരത്തിലും സൂര്യകുമാര്‍ യാദവിനെയാണ് ഇന്ത്യ ഓപ്പണിങ്ങില്‍ പരീക്ഷിച്ചത്. ആദ്യ രണ്ട് കളിയിലും സൂര്യകുമാര്‍ റണ്‍ ഉയര്‍ത്തുന്നതില്‍ പരാജയപ്പെട്ടു. എന്നാല്‍ മൂന്നാമത്തേതില്‍ തകര്‍ത്തടിച്ച് അര്‍ധ ശതകം കണ്ടെത്തി.
മൂന്നാം ട്വന്റി20ക്ക് പിന്നാലെ സൂര്യകുമാര്‍ യാദവിനെ ഓപ്പണിങ്ങില്‍ ഇറങ്ങുന്നതിനെ കുറിച്ച് രോഹിത് പ്രതികരിച്ചു. എവിടേയും ബാറ്റ് ചെയ്യാന്‍ ഇവര്‍ക്ക് പ്രാപ്തിയുണ്ടാവുക എന്നതാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഏതെങ്കിലും പ്രത്യേക പൊസിഷനില്‍ മാത്രമായി ബാറ്റ് ചെയ്യേണ്ടതില്ല. കളിക്കാര്‍ ഫ്ളെക്സിബിളായിരിക്കണം. ചില കളിക്കാരെ പല വിധത്തില്‍ നോക്കിക്കാണാം എന്നും രോഹിത് പറഞ്ഞു.
സൂര്യകുമാര്‍ യാദവിനെ ഓപ്പണിങ്ങില്‍ ഇറക്കുന്നതിനെ വിമര്‍ശിച്ച് പല താരങ്ങളും രംഗത്തെത്തിയിരുന്നു. സൂര്യകുമാര്‍ എന്ന ക്രിക്കറ്ററെ നശിപ്പിക്കരുത് എന്നാണ് മുന്‍ താരം കെ ശ്രീകാന്ത് പ്രതികരിച്ചത്. എന്തുകൊണ്ടാണ് സൂര്യകുമാര്‍ യാദവിനെ ഓപ്പണിങ്ങില്‍ പരീക്ഷിക്കുന്നത് എന്ന് മനസിലാവുന്നില്ലെന്നാണ് മുന്‍ താരം മുഹമ്മദ് കൈഫ് പ്രതികരിച്ചത്.
ഇംഗ്ലണ്ടിന് എതിരായ ട്വന്റി20 പരമ്പരയില്‍ ഋഷഭ് പന്ത് ആണ് ഓപ്പണറായത്. എന്നാല്‍ വിന്‍ഡിസിലേക്ക് എത്തിയപ്പോള്‍ സൂര്യകുമാര്‍ ഓപ്പണിങ് സ്ഥാനത്തേക്ക് എത്തി. ആദ്യ ട്വന്റി20യില്‍ 24 റണ്‍സും രണ്ടാമത്തേതില്‍ 11 റണ്‍സും എടുത്താണ് സൂര്യകുമാര്‍ മടങ്ങിയത്. എന്നാല്‍ മൂന്നാമത്തേതില്‍ 44 പന്തില്‍ നിന്ന് എട്ട് ഫോറും നാല് സിക്സും പറത്തി 76 റണ്‍സ് എടുത്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Bypoll results LIVE | തമിഴ്നാട്ടിൽ TVK കുതിപ്പ്, ബംഗാളിലും അസമിലും BJPക്ക് ലീഡ്, പുതുച്ചേരിയിൽ NDA

'എല്‍ഡിഎഫിന് 35 സീറ്റേ കിട്ടൂ, പിണറായി ആദ്യ റൗണ്ടുകളില്‍ പിന്നിലാകും'; ആ രഹസ്യത്തിന് പിന്നിലെ 'ഗുട്ടന്‍സ്' എന്താണ്?

അട്ടപ്പാടി ഹരിത ഊർജ്ജ ഇടനാഴി യാഥാർത്ഥ്യത്തിലേക്ക്; സബ്സ്റ്റേഷനുകളുടെ നിർമ്മാണോദ്ഘാടനം ഒക്ടോബർ 10-ന്

രാധാഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്; ഗോലോകം ട്രസ്റ്റിനെതിരെ ഗുരുതര ആരോപണവുമായി ഭക്തർ

Related News


Bypoll results LIVE | തമിഴ്നാട്ടിൽ TVK കുതിപ്പ്, ബംഗാളിലും അസമിലും BJPക്ക് ലീഡ്, പുതുച്ചേരിയിൽ NDA

'എല്‍ഡിഎഫിന് 35 സീറ്റേ കിട്ടൂ, പിണറായി ആദ്യ റൗണ്ടുകളില്‍ പിന്നിലാകും'; ആ രഹസ്യത്തിന് പിന്നിലെ 'ഗുട്ടന്‍സ്' എന്താണ്?
